ഉത്തരേന്ത്യയിലെ ഒരു വിവാഹവേദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന വരന്റെ മുന്‍ കാമുകി, വരനെ പിന്നില്‍ നിന്നും ചവിട്ടിയിടുന്ന വീഡിയോയാണ് ഇത്.
വീഡിയോയില്‍ വധു, വരന്റെ കഴുത്തില്‍ മാല ചാര്‍ത്തിയതിന് പിന്നാലെ വരന്‍ വധുവിന്റെ കഴുത്തിലും മാല ഇടുന്നു. ഉടന്‍ തന്നെ പിന്നീലൂടെ വിവാഹ വേദിയിലേക്ക് കയറി വന്ന ഒരു യുവതി വരനെ പിന്നില്‍ നിന്നും ചവിട്ടി താഴെ ഇടുകയും നിലത്ത് വീണ വരനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നു. പിന്നാലെ ഇയാളെ വലിച്ച് ഉയര്‍ത്തിയ ശേഷവും ഇവര്‍ മര്‍ദ്ദിക്കുന്നുണ്ട്. അത് കണ്ട് അമ്ബരന്ന് നില്‍ക്കുകയാണ് വധു.
ഈ സമയം മറ്റൊരു സ്ത്രീ വിവാഹ വേദിയിലേക്ക് കയറി വരുകയും യുവതിയുമായി തര്‍ക്കമുണ്ടാവുകയും ചെയ്യുന്നതും കാണാം. ഇതോടെ വധുവും മുന്‍ കാമുകിയും തമ്മില്‍ പരസ്പരം കയര്‍ക്കുന്നതും കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.
നിരവധി ആളുകള്‍ ഇതിനെ ബോളിവുഡ് സിനിമകളില്‍ നിന്നുള്ള രംഗത്തോടാണ് ഉപമിച്ചിരിക്കുന്നത് 'അവളുടെ ചവിട്ട് കൊള്ളാം . ഇതിന് വേണ്ടി നിരന്തരം പരിശീലിച്ചിട്ടുണ്ടാകും. എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
മറ്റ് ചിലര്‍ വരന്റെ സത്യസന്ധതയെ ചോദ്യം ചെയ്തു. മുന്‍ കാമുകിയോട് വഞ്ചന ചെയ്ത ഇയാള്‍ എങ്ങനെയാണ് ഒരു കുടുംബ ജീവിതം നയിക്കുക എന്നായിരുന്നു ചിലരുടെ സംശയം.