കഴിഞ്ഞ ദിവസം അസം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ ഹോസ്റ്റലിന് സമീപം രാത്രി എത്തിയ അതിഥിയെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒന്നും രണ്ടുമല്ല, 100 കിലോ തൂക്കമുള്ള ഒരു പടുകൂറ്റന്‍ പെരുമ്ബാമ്ബായിരുന്നു ആ അതിഥി.
അവന്‍റെ നീളമാകട്ടെ 17 അടിയും. ഏഴ് പേര്‍ ചേര്‍ന്നാണ് ആ കൂറ്റന്‍ പെരുമ്ബാമ്ബിനെ ഒന്ന് പൊക്കിയെടുത്തതെന്ന് അറിയുമ്ബോള്‍ തന്നെ അവന്‍റെ വലിപ്പം വ്യക്തമാകും.
അസം സര്‍വ്വകലാശാലയുടെ സില്‍ചാറിലെ ക്യാമ്ബസില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നമ്ബർ ഒന്നിന് സമീപം ഡിസംബർ 18 -ന് രാത്രി 10.30 ഓടെയാണ് പാമ്ബിനെ ആദ്യം കണ്ടത്. കുട്ടികള്‍ കൂറ്റന്‍ പെരുമ്ബാമ്ബിനെ കണ്ട് ബഹളം വച്ചതോടെ പാമ്ബ് കാമ്ബസിലെ ജിംനേഷ്യത്തിലേക്ക് നീങ്ങി. പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികളുമെത്തി.
ഇതിനിടെ വനം വകുപ്പിനെ വിവരമറിയിച്ചു. ഒടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി, ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്ബിനെ പിടികൂടിയത്. പിന്നീട് ഇതിനെ വനത്തില്‍ തുറന്ന് വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
ബർമീസ് പെരുമ്ബാമ്ബുകള്‍ ഇവിടെ സാധാരണമാണ്. അവയെ പലപ്പോഴും കാമ്ബസിലും കണ്ടെത്താറുണ്ട്. പ്രധാനമായും ആടും മറ്റ് ചെറിയ മൃഗങ്ങളുമാണ് അവയുടെ ഭക്ഷണം. കാട്ടില്‍ ഇതിലും വലിയ പാമ്ബുകളുണ്ട്. പക്ഷേ, മനുഷ്യർക്കിടയിലേക്ക് ഇവ അങ്ങനെ എത്താറില്ലെന്നും പാമ്ബിനെ പിടികൂടുന്നതില്‍ നേതൃത്വം നല്‍കിയ ബിഷാല്‍ പറഞ്ഞു.
മനുഷ്യർ ജീവിക്കുന്ന പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ബരാക് താഴ്വരയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബർമീസ് പെരുമ്ബാമ്ബാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ പാമ്ബിങ്ങളില്‍ മൂന്നാമനാണ് ഇന്ത്യന്‍ പെരുമ്ബാമ്ബെന്നും അറിയപ്പെടുന്ന ഇവ. 19 അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 180 മുതല്‍ 200 കിലോവരെ ഭാരമുണ്ടായിരിക്കും. ഇവ ഇന്ന് യുഎസിലെ അധിനിവേശ മൃഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. വളര്‍ത്തുമൃഗങ്ങളായി യുഎസിലെത്തിയ ഇവ അവിടെ പെറ്റുപെരുകുകയായിരുന്നു
#WATCH | A massive 17-foot-long Burmese python, weighing approximately 100 kilograms, was rescued from the Assam University campus in Silchar late on December 18, 2024.#python #assam #gplus #guwahatiplus @assamforest @cmpatowary pic.twitter.com/NP1qr9p5jR