Click to learn more 👇

യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റര്‍; വിഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

ബി.ജെ.പി നേതാവിന്റെ ജീപ്പിനടിയില്‍ കുടുങ്ങിയ യുവാവിനെയും ബൈക്കിനെയും വലിച്ചിച്ചത് രണ്ടു കിലോമീറ്റർ ദൂരം.

ഉത്തർ പ്രദേശിലെ സംഭാലിലാണ് നടുക്കുന്ന സംഭവം.


ബൈക്ക് യാത്രികനെ ഇടിച്ച ശേഷം ബൊലറോ ജീപ്പാണ് അടിയില്‍ അകപ്പെട്ട യുവാവിനേയും ബൈക്കിനേയും റോഡിലൂടെ വലിച്ചിഴച്ചത്. ബി.ജെ.പി ഗ്രാമമുഖ്യന്റെ സ്റ്റിക്കർ പതിച്ച ബൊലേറോ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചവരാണ് വിഡിയോ പകർത്തിയത്. പിറകിലെ വാഹനത്തിലെത്തിയവർ ഹോണ്‍ മുഴക്കിയിയെങ്കിലും ബൊലേറോയിലുള്ളവർ ശ്രദ്ധിക്കാതെ വാഹനം ഓടിച്ചു പോവുകയായിരുന്നു.


മൊറാദാബാദിലെ മൈനതർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്സാദ്ഖേര ഗ്രാമവാസിയായ സുഖ്ബീർ ഞായറാഴ്ച ബസ്‍ല ഗ്രാമത്തിലെ ബന്ധു വീട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സദർ കോട്വാലി പ്രദേശത്തെ അസ്മോലി ബൈപാസിന് സമീപമാണ് സംഭവം. അതിവേഗത്തില്‍ പോകുന്ന ബൊലേറോ റോഡില്‍ തീപ്പൊരി സൃഷ്ടിച്ച്‌ ബൈക്ക് വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 


അസ്മോലി ബൈപാസില്‍ വസീദ്പുരത്തിന് സമീപം മൊറാദാബാദില്‍ നിന്ന് അമിതവേഗത്തിലെത്തിയ ബൊലേറോ ഇയാളുടെ മോട്ടോർസൈക്കിളില്‍ ഇടിക്കുകയായിരുന്നു.


വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ യുവാവ് മരിച്ചതായി ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ അനുജ് തോമർ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക