Click to learn more 👇

ലുലുമാളിലേക്ക് വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നാളെ മുതല്‍


 

കോട്ടയത്തുകാർക്ക് ക്രിസ്തുമസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റ് മണിപ്പുഴയില്‍ ഡിസംബർ 14ന് തുറക്കും.


15 മുതല്‍ പൊതുജനങ്ങള്‍ പ്രവേശിച്ചു തുടങ്ങാം. കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിംഗ് മാളാണിത്. പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്റ്റ് എന്നിവയ്ക്ക് പ്രധാന്യം നല്‍കുന്ന മിനി മാള്‍ ആയാണ് കോട്ടയത്ത് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.


ലോകോത്തര ബ്രാൻഡുകളുടെ സാന്നിദ്ധ്യവും വിനോദത്തിന്റെയും ഭക്ഷണ വൈവിധ്യത്തിന്റെയും ആകർഷണങ്ങള്‍ കോട്ടയത്ത് സജ്ജമാക്കിയിട്ടുണ്ട്. 500 പേർക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന ഫുഡ് കോർട്ട്. 1000 വാഹനങ്ങള്‍ക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കുന്ന മള്‍ട്ടി ലെവല്‍ പാർക്കിംഗ് കേന്ദ്രം എന്നിവ ലുലുവിന്റെ പ്രത്യേകതയാണ്.


പുതുതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ- ഇന്റർവ്യൂ നാളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറില്‍ നടക്കും. സൂപ്പർവൈസർ, കാഷ്യർ, ഷെഫ്, സെയില്‍സ്മാൻ/സെയില്‍സ് വുമണ്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം. 


താല്‍പര്യമുള്ളവർ ബയോഡേറ്റയുമായി എത്തേണ്ടതാണ്. കേരളത്തില്‍ വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തല്‍മണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് അഭിമുഖം നടത്തുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക