Click to learn more 👇

വിദ്യാര്‍ഥിനി പ്രസവിച്ചു, കെമിസ്ട്രി ലാബില്‍ ആളില്ലാത്ത സമയങ്ങളിൽ പീഡനം; അധ്യാപകൻ പിടിയില്‍, റിമാൻഡ് ചെയ്തു


 

തമിഴ്നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ അധ്യാപകൻ അറസ്റ്റില്‍. കടലൂരിലെ സർക്കാർ സ്കൂള്‍ അധ്യാപകനാണ് പിടിയിലായത്.

ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ 17കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. 


പ്രസവത്തിന് ശേഷം മാതാപിതാക്കളോട് കുട്ടി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

കടലൂരിലെ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകനായ ജി മലർസെല്‍വൻ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കെമിസ്ട്രി ലാബില്‍ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. 


മാർച്ച്‌ 18 നാണ് അവസാനം അധ്യാപകൻ തന്നെ പീഡിപ്പിച്ചതെന്നും ചെന്നൈയിലെ കോളേജില്‍ ചേർന്നതിന് ശേഷം ഗർഭിണിണിയെന്ന് മനസ്സിലായതോടെ ഭയന്നുപോയെന്നും കുട്ടി പറഞ്ഞു. 


മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കടലൂരിലെത്തി 50 കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക