വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്ബ് നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം.
വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്).
വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാൻ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാൻഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇൻ ചെയ്യേണ്ടി വരും.
2024 മെയ് രണ്ടിന് മുമ്ബ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാർജുകള്‍ ഈടാക്കും.
ഹാൻഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റർ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റർ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റർ (7.8 ഇഞ്ച്) വീതിയിലും കവിയാൻ പാടില്ല