കാട്ടിലെ രാജാവ് ആരാണ്? കുട്ടിക്കാലം മുതല്‍ വായിച്ചതും കേട്ടതുമായ കഥകളിലൊക്കെ സിംഹത്തെയാണ് രാജാവാക്കിവെച്ചത്.
സിംഹത്തെക്കാള്‍ ഉശിരോടെ ഇരപിടിക്കുന്ന കടുവ ഉള്‍പ്പെടെയുള്ള മറ്റു മൃഗങ്ങളുമുണ്ട് കാട്ടില്‍.
സിംഹവും കടുവയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആര് ജയിക്കുമെന്നതിലും രണ്ടഭിപ്രായമുണ്ട്. ഇരുജീവികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നന്നേ കുറവാണെങ്കിലും, കൊമ്ബുകോർത്ത ഉദാഹരണങ്ങളില്‍ സിംഹം ജയിച്ച സന്ദർഭവുമുണ്ട്, കടുവ ജയിച്ച സന്ദർഭവുമുണ്ട്.
കാട്ടിലെ രാജാവ് സിംഹമാണെന്ന സങ്കല്പം പലപ്പോഴും നമ്മുടെ ഉള്ളിലേക്ക് പകരുന്ന കാഴ്ചപ്പാട്, അതിനെ വെല്ലാൻ മറ്റൊരു ജീവിയില്ല എന്നതുകൂടിയാണ്. എന്നാല്‍ രാജാവാണെന്നുവെച്ച് അതിനെ വെല്ലുവിളിക്കാനോ പരാജയപ്പെടുത്താനോ കഴിവുള്ള മറ്റു മൃഗങ്ങളില്ല എന്നർഥമില്ല. രാജാവെന്നത് മനുഷ്യന്റെ പരികല്പനയാണ്. കാട്ടിലെ മൃഗങ്ങള്‍ക്ക് രാജാവ്, മന്ത്രി എന്നൊന്നുമില്ല.
വനാന്തരങ്ങളില്‍ സിംഹത്തെപ്പോലും പിന്തിരിപ്പിക്കാനുള്ള ശക്തിയും ധൈര്യവും ദൃഢനിശ്ചയവുമുള്ള മറ്റു മൃഗങ്ങളുണ്ട്. ചിലപ്പോള്‍ ഇത്തരം മൃഗങ്ങള്‍ക്കു മുന്നില്‍ പരാജയപ്പെടേണ്ടിയും വരും. ഇവിടെ നല്‍കുന്ന വീഡിയോയില്‍ സമാനമായ ഒരനുഭവം കാണാൻ കഴിയും. കാട്ടിലെ രാജാവ് വൈല്‍ഡ് ബീസ്റ്റിനോട് പൊരുതാൻ പേടിച്ച് പിന്തിരിയുന്നതാണ് ദൃശ്യം. കേവല ശക്തിക്കും പോരാട്ടവീര്യത്തിനും പേരുകേട്ട മൃഗമാണ് വൈല്‍ഡ് ബീസ്റ്റ്. ആഫ്രിക്കൻ കാടുകളില്‍ കാണപ്പെടുന്ന വന്യജീവിയാണ് വൈല്‍ഡ് ബീസ്റ്റ്.
കന്നുകാലികള്‍,ആടുകള്‍,ചെമ്മരിയാടുകള്‍ തുടങ്ങിയ ഇരട്ടക്കുളമ്ബുള്ള ജീവികള്‍ ഉള്‍പ്പെടുന്ന ബോവിഡെ എന്ന കുടുംബത്തിലാണ് ഇവയും ഉള്‍പ്പെടുന്നത്.
സിംഹവും വൈല്‍ഡ് ബീസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലാണ് വീഡിയോയില്‍ പകർത്തിയിരിക്കുന്നത്. സിംഹത്തിന്റെ മുന്നേറ്റത്തെ വൈല്‍ഡ് ബീസ്റ്റ് ഫലപ്രദമായി തടയിടുന്നു. മൂർച്ചയുള്ള കൊമ്ബുകള്‍ക്കൊണ്ട് അത് പ്രതിരോധം തീർക്കാനുള്ള ശ്രമം നടത്തിയതോടെ സിംഹം പിൻവാങ്ങുന്നു. അനന്തരം സിംഹം പുല്‍മേട്ടിലൂടെ പിന്തിരിഞ്ഞോടുന്നതാണ് 13 സെക്കൻഡ് വീഡിയോയില്‍ കാണിക്കുന്നത്. വൈല്‍ഡ് ബീസ്റ്റും പിറകെത്തന്നെയുണ്ട്
Bro was pissed off 😂😂😂 pic.twitter.com/qQTTH8WAPk