Click to learn more 👇

കണ്ണിന് ചുറ്റും കറുപ്പ്? ഞൊടിയിടയിൽ മാറ്റാൻ 5 വഴികൾ


 

ഉറക്കമില്ലായ്മയും സമ്മർദ്ദവും കാരണം ഒട്ടുമിക്കയാളുകൾക്കും കണ്ണിനടിയിൽ കറുപ്പുണ്ടാകുന്നത് ( Dark Circles ) പതിവാണ്. വളരെ എളുപ്പത്തിൽ ഡാർക്ക് സർക്കിൾ അകറ്റി കണ്ണിന് ചുറ്റുമുള്ള സെൻസിറ്റീവായ ചർമം മനോഹരമാക്കാൻ ചില എളുപ്പവഴികൾ പരിശോധിക്കാം.


ഫ്രിഡ്ജിൽ വച്ച കുക്കുംബർ വട്ടത്തിൽ അരിഞ്ഞ് അത് കൺപോളയ്‌ക്ക് മുകളിൽ 10-15 മിനിറ്റ് നേരം വെക്കുക. കുക്കുംബറിൽ അടങ്ങിയിരിക്കുന്ന തണുപ്പും ജലാംശവും കാരണം കണ്ണിന്റെ ക്ഷീണം കുറയ്‌ക്കുകയും കണ്ണുകളെ വിടർത്തി മനോഹരമാക്കുകയും ചെയ്യും


ഗ്രീൻ ടീ ബാ ഗോ അല്ലെങ്കിൽ കട്ടൻ ചായക്ക് വേണ്ടി ഉപയോ ഗിച്ച ടീ ബാ ഗോ ഇതിനായി ഉപയോ ഗിക്കാം. ചായ ഉണ്ടാക്കിയതിന് ശേഷമുള്ള ടീ ബാ ഗ് എടുത്ത് ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വെക്കുക. ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ഇത്തരത്തിൽ തണുപ്പിച്ച ടീ ബാ ഗ് കണ്ണിന് മുകളിൽ 15 മിനിറ്റ് നേരം വെക്കുക. കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇത് സഹായിക്കും. ടീ ബാ ഗിൽ അടങ്ങിയിരിക്കുന്ന കഫൈനും ആന്റി ഓക്സിഡന്റുകളുമാണ് ഇതിന് കാരണം


ചർമത്തിന് തിളക്കം നൽകുന്നതിൽ പേരുകേട്ട ഒന്നാണ് ബദാം ഓയിൽ. ഇവയിൽ വിറ്റമിൻ ഇ, കെ എന്നിവയുണ്ട്. കിടക്കുന്നതിന് മുൻപ് ഏതാനും തുള്ളി ബദാം ഓയിലെടുത്ത് കണ്ണിന് ചുറ്റും പുരട്ടി നൽകുക. ദിവസങ്ങളോളം ചെയ്താൽ കണ്ണിന് ചുറ്റുമുള്ള ചർമം സുന്ദരമാകും.


ലൈക്കോപീൻ എന്ന ഘടകം തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പി ഗ്മെന്റേഷൻ കുറയ്‌ക്കാൻ സഹായിക്കും. തക്കാളിയിലെ അസിഡിറ്റി കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം കുറയ്‌ക്കും. ഇതിനായി തക്കാളി പൾപ്പ് എടുത്ത് കണ്ണുകൾക്ക് ചുറ്റും പുരട്ടി 10 മിനിറ്റി ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യേണ്ടതാണ്.


ക്ഷീണിച്ച കണ്ണുകളെ പുനരുജ്ജീവിപ്പിക്കാൻ റോസ് വാട്ടറിന് സാധിക്കും. ഇത് ചർമ്മത്തെ ടോൺ ചെയ്യാനും കറുത്ത നിറം കുറയ്‌ക്കാനും സഹായിക്കുന്നു. ഇതിനായി കോട്ടൺ പാഡുകൾ റോസ് വാട്ടറിൽ മുക്കി 10-15 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വയ്‌ക്കുക. ഇത് ദിവസവും ചെയ്യാവുന്നതാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക