Click to learn more 👇

അപകടകരമായ 'നാവ് പിളര്‍ത്തല്‍', രണ്ടുലക്ഷം മുടക്കി കണ്ണില്‍ ടാറ്റൂ; യുവാക്കള്‍ക്ക് പിടിവീണു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

അനധികൃതമായി ടാറ്റൂ പാർലർ നടത്തിയതിനും യാതൊരു സുരക്ഷയുമില്ലാതെ 'നാവു പിളർത്തല്‍' (tongue spliting) അടക്കമുളള 'ബോഡി മോഡിഫിക്കേഷൻ' നടത്തിയതിനും ടാറ്റൂ ആർട്ടിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി.


തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ അനധികൃതമായി ടാറ്റൂ പാർലർ നടത്തിവന്നിരുന്ന ഹരിഹരൻ, ഇയാളുടെ കൂട്ടാളി ജയരാമൻ എന്നിവരാണ് പിടിയിലായത്. ഹരിഹരൻ്റെ ടാറ്റൂ പാർലറും പോലീസ് പൂട്ടിച്ചു.


ടാറ്റൂ ആർട്ടിസ്റ്റായ ഹരിഹരൻ കഴിഞ്ഞ ജനുവരിയില്‍ സ്വന്തം നാവ് രണ്ടായി പിളർത്തി വൈറലായിരുന്നു. പിന്നാലെ മുംബൈയില്‍ പോയി രണ്ടുലക്ഷം മുടക്കി 'ഐ ടാറ്റൂ'വും ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ ഹരിഹരൻ നടത്തിയിരുന്ന ടാറ്റൂ പാർലറില്‍ ഇയാള്‍ ടാറ്റൂ ചെയ്തുനല്‍കിയിരുന്നു. ഇതിനൊപ്പമാണ് അപകടകരമായരീതിയില്‍ 'നാവ് പിളർത്തല്‍' അടക്കമുള്ള 'ബോഡി മോഡിഫിക്കേഷനും' നടത്തിയിരുന്നത്.


അടുത്തിടെ 'നാവ് പിളർത്തലു'മായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകളാണ് ഹരിഹരൻ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. തന്റെ കൂട്ടുകാരനായ ജയരാമന്റെ 'നാവ് പിളർത്തല്‍' വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു. ഒരു സുരക്ഷാ മുൻകരുതലോ മെഡിക്കല്‍ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു ഹരിഹരന്റെ 'ഓപ്പറേഷൻ'. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.


മതിയായ രേഖകളില്ലാതെയാണ് ഹരിഹരൻ ടാറ്റൂ പാർലർ നടത്തിയിരുന്നതെന്നും മെഡിക്കല്‍ പരിശീലനം ഇല്ലാതെയാണ് നാവ് പിളർത്തല്‍ അടക്കമുള്ള ബോഡി മോഡിഫിക്കേഷൻ പ്രവൃത്തികള്‍ ഇയാള്‍ ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക