Click to learn more 👇

കഫക്കെട്ട് ഉള്ളവര്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കണം


 

മഴയും വെയിലും മഞ്ഞും മാറിമാറി വരുന്ന ഈ കാലാവസ്ഥയില്‍ ഇന്ന് മിക്കവര്‍ക്കും കഫക്കെട്ടും ജലദോഷവും നിരന്തരം കണ്ടുവരുന്നു.

ആവി പിടിക്കുകയും, ചൂടുവെള്ളം കുടിക്കുകയും ചെയ്യുന്നതിന്റെ കൂടെ, ആഹാര കാര്യത്തിലും കുറച്ച്‌ ശ്രദ്ധ അനിവാര്യമാണ്. ചില ആഹാരങ്ങള്‍ കഫക്കെട്ടുള്ളവര്‍ കഴിക്കുന്നത് കഫക്കെട്ട് വര്‍ദ്ധിക്കാനും, ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകും. ഇത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.


സിട്രസ്സ് പഴങ്ങള്‍


ഓറഞ്ച്, മുന്തരി, നാരങ്ങ എന്നിങ്ങനെ സിട്രസ്സ് അമിതമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും കഫക്കെട്ടുള്ളവര്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, സിട്രസ്സ് പഴങ്ങളില്‍ അല്ലെങ്കില്‍ പച്ചക്കറികളില്‍ അമിതമായി അസിഡിറ്റി അടങ്ങിയിരിക്കുന്നു. ഇത് തൊണ്ടയില്‍ കരകരപ്പ്, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, സിട്രസ്സ് പഴങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

എരിവുള്ള ആഹാരങ്ങള്‍


കഫക്കെട്ട് അമിതമായിരിക്കുന്ന അവസരത്തില്‍ പലര്‍ക്കും എരിവുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ അമിതമായി ആഗ്രഹം തോന്നിയേക്കാം. എന്നാല്‍, കഫക്കെട്ട്, തുമ്മല്‍, പനി എന്നിവ ഉള്ളപ്പോള്‍ എരിവുള്ള ആഹാരങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം, ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, തൊണ്ടയില്‍ കരകരപ്പ് വര്‍ദ്ധിക്കാനും ഇത്തരം ആഹാരങ്ങള്‍ കാരണമായേക്കാം


കാപ്പി

കഫക്കെട്ട് ഉള്ള സമയത്ത് അമിതമായി കാപ്പി കുടിക്കാന്‍ താല്‍പര്യപ്പെടുന്ന നിരവധി ആളുകള്‍ ഉണ്ടായേക്കാം. എന്നാല്‍, കാപ്പി കുടിക്കുന്നത് നല്ലതല്ല. കാപ്പി നിര്‍ജലീകരണത്തിന് കാരണമാകുന്നു. ശരീരം വരണ്ട് പോകുന്നതിലേയ്ക്കും നയിക്കുന്നു. ഇത് ചുമ വര്‍ദ്ധിപ്പിക്കാന്‍ കാരണമാണ്. തൊണ്ട വരണ്ട് പോകുന്നതിന് കാരണമാണ്. കഫക്കെട്ട് വര്‍ദ്ധിക്കുകയും, ശ്വാസതടസ്സം വര്‍ദ്ധിക്കാനും ഇത് കാരണമായേക്കാം.

പാചകം ചെയ്യാത്ത ആഹരങ്ങള്‍


തണുപ്പുള്ള ആഹാരങ്ങള്‍, പഴങ്ങള്‍, അതുപോലെ വേവിക്കാത്ത ആഹാരങ്ങള്‍ എന്നിവ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.അസിഡിറ്റി പ്രശ്‌നം വര്‍ദ്ധിക്കുന്നത് തൊണ്ട വരണ്ട് പോകുന്നതിന് കാരണമാകാം. ഇത് ചുമ വര്‍ദ്ധിക്കുന്നതിനും, കഫക്കെട്ട് വര്‍ദ്ധിക്കാനും കാരണമാകുന്നു.

ഉപ്പ്


കഫക്കെട്ട് ഉള്ളവര്‍ അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ഉപ്പ് കഫം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ശ്വാസതടസ്സം വര്‍ദ്ധിപ്പിക്കുന്നു. കഫക്കെട്ട്, ചുമ എന്നിവ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.


കഴിക്കാന്‍ പാടില്ലാത്ത മറ്റു ആഹാരങ്ങള്‍


കഫക്കെട്ട് ഉള്ളവര്‍ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇവ കഫം വര്‍ദ്ധിപ്പിക്കുന്നു. മുട്ട കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, അമിതമായി സംസ്‌കരിച്ച ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.


കഴിക്കേണ്ട ആഹാരങ്ങള്‍


ചെറു ചൂടുവെള്ളം ഇടയ്ക്ക് കുടിക്കുന്നത് നല്ലതാണ്. ചെറിയ ചൂടോടുകൂടി സൂപ്പ് കുടിക്കുന്നത് നല്ലതാണ്. ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. ലീന്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇഞ്ചിയും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.


Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക