ഐ.എഫ്.എഫ്.കെ. ഉദ്ഘാടനവേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരേ കൂവല്‍. കൂവിയ ആളെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
റോമിയോ എം. രാജ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രി നടന്നുകയറുന്നതിനിടെയാണ് സദസ്സിലിരുന്ന റോമിയോ എം.രാജ് കൂവിയത്. തൊട്ടുപിന്നാലെ പോലീസ് ഇടപെടുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
റോമിയോ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ലെന്നാണ് വിവരം. 2022-ലെ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും പറയുന്നു.