ഉഡുപ്പി ദേശീയ പാത 66 ല്‍ കോട്ടേശ്വരത്തിന് സമീപം ടയർ പൊട്ടിത്തെറിച്ച് 19 വയസുകാരനായ യുവാവിന് ഗുതുതര പരിക്ക്.
കെപിഎസ് പിയു കോളേജിന് പുറകിലുള്ള ടയർ പഞ്ചർ കടയിലാണ് സംഭവം. സംഭവം മുഴുവനായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
അബ്ദുള്‍ റസീദ് എന്നയാള്‍ക്കാണ് സ്വകാര്യ സ്‌കൂള്‍ ബസിന്റെ ടയർ നന്നാക്കുന്നിതിനിടെ അപകടം സംഭവിച്ചത്.
ടയർ നേരെയാക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ആഘാതത്തില്‍ റസീദ് സംഭവം നടന്ന സ്ഥലത്ത് നിന്ന് തെറിച്ചു പോകുകയായിരുന്നു. കയ്യിലാണ് കാര്യമായി പരിക്കേറ്റിട്ടുള്ളത്. സംഭവം നടന്ന ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Freak #accident in #Karnataka’s coastal district of #Udupi👇
A 19-year-old youth was injured at a puncture fixing shop when a tyre burst and tossed him up in the air. pic.twitter.com/0KDfzibTS1