Click to learn more 👇

റീലെടുക്കാൻ ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസം, മരച്ചില്ല മുഖത്തിടിച്ച്‌ തെറിച്ച്‌ യുവതി; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം


ഓടുന്ന ട്രെയിനില്‍ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു

റീലും ചിത്രങ്ങളും പകർത്താൻ ട്രെയിൻ വാതിലിലെ കമ്ബിയില്‍ പിടിച്ച്‌ പുറത്തേക്ക് ചാഞ്ഞ് കിടന്ന് അഭ്യാസം കാട്ടുകയായിരുന്നു യുവതി. 


ഇതിനിടെ പെട്ടെന്ന് ഒരു മരിച്ചില്ല വന്നിടിച്ച്‌ യുവതി ട്രെയിനില്‍ നിന്ന് താഴെ വീണു. ശ്രീലങ്കയിലെ കൊളംബോയിലായിരുന്നു സംഭവം. താഴെ വീണ യുവതിക്ക് പരിക്കേറ്റു.


വാതിലിന്റെ ഹാൻഡ് റെയിലില്‍ തൂങ്ങിക്കിടന്നായിരുന്നു ഇവരുടെ സാഹസം. മറ്റൊരു ടൂറിസ്റ്റ് ഇവരുടെ വീഡ‍ിയോ പകർത്തുന്നുമുണ്ടായിരുന്നു.വെല്ലാവാട്ടേക്കും ബംബാലപിറ്റിക്കും ഇടയിലുള്ള തീരപ്രദേശം കടന്നുപോകുമ്ബോഴായിരുന്നു സംഭവം.


ചാഞ്ഞ് കിടന്ന് റീല്‍സെടുക്കന്നതിനിടെ മരച്ചില്ല വന്ന് മുഖത്തിടിക്കുകയായിരുന്നു. ഇതോടെ ബാലൻസ് നഷ്ടമായി ഇവർ താഴെ വീണു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവൻ നഷ്ടമാകാതിരുന്നത്. നേരെ ചെന്നു വീണത് കുറ്റിക്കാട്ടിലായിരുന്നു. ഇതാണ് അവരുടെ ജീവൻ രക്ഷപ്പെടുത്തിയത്. സുരക്ഷ ഉറപ്പാക്കി വേണം യാത്ര ചെയ്യാനെന്ന് ഇവർക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക