തൃശൂരില്‍ കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ചു തകര്‍ത്തു. മണ്ണൂത്തി സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള വരന്തരപ്പിള്ളിയിലെ ശങ്കര സ്നാക്സില്‍ ആണ് അതിക്രമം നടന്നത്.
വരന്തരപ്പിള്ളി ഇല്ലിക്കല്‍ ജോയിയാണ് അതിക്രമം നടത്തിയതെന്ന് ബേക്കറി ഉടമ പരാതിപ്പെട്ടു. ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം.
വരന്തരപ്പിള്ളി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്ന്് ആരോപണമുണ്ട്. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.