കന്നഡ നടി ശോഭിത ശിവണ്ണയെ(30) മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന രംഗറെഡ്ഡിയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകള്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമല്ല. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരമാണ് ശോഭിത ശിവണ്ണ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)