Click to learn more 👇

സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചു, ടൂറിസ്റ്റുകളടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം, കണ്ണീര്‍ കടലായി മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരം; നൂറോളം പേരെ രക്ഷിച്ചു; വീഡിയോ വാർത്തയോടൊപ്പം


 

മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്തെ കണ്ണീരിലാഴ്ത്തി യാത്രാബോട്ടുമുങ്ങി 13 മരണം. ബോട്ടില്‍ 125 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്

നൂറോളം പേരെ നിലവില്‍ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. 


സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.


നീല്‍കമല്‍ എന്ന ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാർഡും നേവിയും സംയുക്ത പരിശോധന നടത്തുകയാണ്. 13 മരണം നേവി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ നേവി ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക