പാരസെറ്റാമോളിന് പുതിയ പാർശ്വഫലങ്ങള്‍ കണ്ടെത്തി ഗവേഷകർ. മെറ്റബോളിക് അസിഡോസിസ് എന്ന രോഗാവസ്ഥക്ക് പാരസെറ്റാമോളിന്റെ ഉപയോഗം കാരണമാകുമെന്നാണ് കണ്ടെത്തല്‍.
രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷന് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത് കൂടുതലായും ബാധിക്കുക വൃക്കരോഗമുള്ളവരെയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
2023 ലെ എസ്ടിഎഡിഎ (STADA) ഹെല്‍ത്ത് റിപ്പോർട്ടിലാണ് പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. പാരസെറ്റമോളിന്റെ അമിത ഉപയോഗം അസിഡിഫിക്കേഷനിലേക്ക് നയിച്ചേക്കാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പാരസെറ്റാമോളിന്റെ പുതിയ പാർശ്വഫലമായി മെറ്റബോളിക് അസിഡോസിസ് കണ്ടെത്തിയതായി ഫെഡറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ്സ് ആൻഡ് മെഡിക്കല്‍ ഡിവൈസസ് വിദഗ്ധർ വ്യക്തമാക്കുന്നു.
ജർമനിയില്‍, വേദനസംഹാരികളുടെ വില്‍പ്പനയില്‍ ഓരോ വർഷവും ദശലക്ഷക്കണക്കിന് യൂറോയുടെ വർധനയാണ് രേഖപ്പെടുത്തന്നത്. കണക്കനുസരിച്ച് ജർമനിയില്‍ നാലില്‍ ഒരാള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വേദനസംഹാരികള്‍ കഴിക്കുന്നു. തലവേദന മുതല്‍ പനിക്ക് വരെ പാരസെറ്റാമോള്‍ നിർദേശിക്കപ്പെടുന്നു. അതായത് ആഗോള തലത്തില്‍ ഏറ്റവും പ്രശസ്തമായ വേദന സംഹാരികളില്‍ ഒന്നാണ് പാരസെറ്റമോള്‍, മിക്കവാറും എല്ലാ വീടുകളിലും ഇത് കാണപ്പെടുന്നു.