Click to learn more 👇

ദിവസം തോറും 45 രൂപ അടയ്ക്കാനുണ്ടോ? കൈയില്‍ കിട്ടാൻ പോകുന്നത് 25 ലക്ഷം രൂപയും ആനുകൂല്യങ്ങളും


 

ചെറിയ ചെറിയ സമ്ബാദ്യങ്ങളിലൂടെ ഭാവിയില്‍ വലിയൊരു തുക നേടാൻ സാധിച്ചാലോ? അതിനായി മിക്കവരും വരുമാനത്തിന്റെ ഒരു ഭാഗം ഏതെങ്കിലും പദ്ധതികളില്‍ നിക്ഷേപിക്കാൻ ശ്രമിക്കും


അത്തരത്തില്‍ വലിയൊരു സമ്ബാദ്യം നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടെങ്കില്‍ മികച്ച അവസരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ (എല്‍ഐസി) ഒരുക്കിയിരിക്കുന്നത്. എല്‍ഐസിയുടെ ജീവൻ ആനന്ദ് പോളിസി എന്ന നിക്ഷേപപദ്ധതി പരിചയപ്പെടാം. ദിവസം തോറും വെറും 45 രൂപ നിക്ഷേപിച്ച്‌ 25 ലക്ഷം രൂപ വരെ പദ്ധതിയിലൂടെ സമ്ബാദിക്കാം.

കുറഞ്ഞ പ്രീമിയത്തില്‍ വലിയ സമ്ബാദ്യം പദ്ധതിയിലൂടെ സ്വന്തമാക്കാമെന്നതാണ് ജീവൻ ആനന്ദ് പോളിസിയുടെ സവിശേഷത. നിങ്ങള്‍ എത്ര കാലത്തേക്കാണോ പോളിസിയില്‍ തുടരുന്നത് ആ കാലാവധി അവസാനിക്കുന്നതുവരെ പ്രീമീയം തുക അടയ്ക്കണം.നിരവധി മെച്യൂരിറ്റി ആനുകൂല്യങ്ങളും ലഭിക്കുന്നു. നിക്ഷേപ തുകയ്ക്ക് പരിധിയില്ല. ഒരു ലക്ഷം രൂപ മുതല്‍ എത്ര രൂപയുടെ നിക്ഷേപം വരെ നടത്താം.


ദിവസം തോറും 45 രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ 25 ലക്ഷം രൂപ നിങ്ങള്‍ക്ക് പദ്ധതിയിലൂടെ സമ്ബാദിക്കാൻ സാധിക്കും. ഇത്തരത്തില്‍ 35 വർഷമാണ് പദ്ധതിയില്‍ നിക്ഷേപിക്കേണ്ടത്. അതായത് പ്രതിവർഷം നിങ്ങള്‍ 16,300 രൂപ ജീവൻ ആനന്ദ് പോളിസിയില്‍ നിക്ഷേപിക്കണം.

അത്തരത്തില്‍ നിങ്ങളുടെ മൊത്തം നിക്ഷേപതുക 5,70,500 രൂപയാകും. മെച്യൂരിറ്റി കാലയളവിനുശേഷം, ഈ തുക ചേർത്ത് 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ ഫൈനല്‍ ബോണസും ലഭിക്കും. ജീവൻ ആനന്ദ് പോളിസിയില്‍ രണ്ട് തവണ ബോണസും ലഭിക്കും. ഇതിന് നിങ്ങളുടെ പോളിസി 15 വർഷത്തേക്കായിരിക്കണം.


ഈ പദ്ധതിയില്‍ ചേരുന്നവർക്ക് നികുതി ഇളവ് ലഭിക്കില്ല. എന്നാല്‍ മറ്റ് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണ്. നാല് രീതിയിലൂടെയാണ് പദ്ധതിയില്‍ നിന്ന് പണം ലഭിക്കുന്നത്. പോളിസി ഉടമ മരിക്കുകയാണെങ്കില്‍, നോമിനിക്ക് പോളിസിയുടെ 125 ശതമാനം മരണ ആനുകൂല്യം ലഭിക്കും. കൂടാതെ പോളിസി കാലാവധി പൂർത്തിയാകുന്നതിന് മുമ്ബ് പോളിസി ഉടമ മരിച്ചാല്‍, നോമിനിക്ക് ഉറപ്പുനല്‍കിയ സമയത്തിന് തുല്യമായ 

 പണം ലഭിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക