സ്വകാര്യബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തില്‍ സ്ത്രീയ്ക്ക് പരിക്ക്. പാലോട് സ്വദേശി ഷൈലജ (52)യ്ക്കാണ് പരിക്കേറ്റത്.
കല്ലറ മരുതമണ്‍ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഷൈലജയുടെ താടിയെല്ല് പൊട്ടി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.
ബസ്സിന്റെ പിൻവശത്ത് ഡോറില്‍ നില്‍ക്കുകയായിരുന്നു ഷൈലജ. വളവ് കഴിഞ്ഞപ്പോള്‍ ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയത്ത് ബസിന്റെ വാതിലുകള്‍ തുറന്ന് കിടക്കുകയായിരുന്നു. പരിക്കേറ്റ ഷൈലജയെ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. താടിയെല്ലിന് പൊട്ടലേറ്റതായി പരിശോധനയില്‍ കണ്ടെത്തി. ഒരു ദിവസത്തിന് താല്‍കാലികമായി മായി ഓടാൻ വന്ന ബസില്‍ നിന്നാണ് സ്ത്രീ അപകടത്തില്‍ പെട്ടത്.