Click to learn more 👇

കാക്കിക്കുള്ളിലെ ക്രിസ്മസ് വൈബ് ; വൈറലായി പോലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷം; വൈറൽ വീഡിയോ വാർത്തയോടൊപ്പം


 

ന്യൂജൻ പാട്ടുകളോടൊപ്പം ക്രിസ്മസ് പൊടിപൊടിക്കാൻ ഒരുങ്ങുകയാണ് കേരളക്കര. ദിനംതോറും ഇറങ്ങുന്ന വെറൈറ്റി വീഡിയോകള്‍ ശരവേഗത്തിലാണ് വൈറലായി കൊണ്ടിരിക്കുന്നത്.


എന്നാല്‍ ഇപ്പോള്‍ ന്യൂജൻ പിള്ളേരെ പിന്നിലാക്കി പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ ആണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.


പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലായിരുന്നു ആഘോഷം. പുല്ലാട് വൈ സ്‌ മെൻ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ ന‍ൃത്തമാണ് വൈറലായിരിക്കുന്നത്.

വാഴ സിനിമയിലെ 'ഏയ് ബനാനേ… ഒരു പൂ തരാമോ…' എന്ന ഗാനത്തിന്റെ ഈണത്തില്‍ ഇറങ്ങിയ ക്രിസ്മസ് ഗാനത്തിനൊപ്പമായിരുന്നു പൊലീസുകാരുടെ ഡാൻസ്. 


അതിവേഗമാണ് ഇതിന്റെ വീഡിയോ വൈറലായത്.

വീഡിയോ പുറത്തുവന്നത് പിന്നാലെ ഒട്ടേറെപേരാണ് പൊലീസുകാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം, ലെ പൊലീസ് സ‍‍ർ: ടഫ് സ്റ്റെപ്സ് ഒണ്‍ലി…തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക