34-കാരനായ ടെക്കി അതുല്‍ സുഭാഷ് ബെംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
യുപിക്കാരനായ യുവാവ് സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. 24 പേജുകളുള്ള ഒരു ആത്മഹത്യ കുറിപ്പും തെളിവിനായി ഒരു വീഡിയോയും ചിത്രീകരിച്ച ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഭാര്യയെയും അവരുടെ ബന്ധുക്കളെയും പ്രതിസ്ഥാനത്ത് നിർത്തിയാണ് യുവാവിന്റെ വെളിപ്പെടുത്തലുകള്‍. മഞ്ജുനാഥ് ലേഔട്ട് ഏരിയയിലാണ് സംഭവമുണ്ടായത്.
മരിക്കുന്നതിന് തൊട്ടു മുൻപാണ് 4 മിനിട്ടുള്ള വീഡിയോ അയാള്‍ ചിത്രീകരിക്കുന്നത്. തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് പറഞ്ഞ് താൻ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് വിശദമാക്കുന്നതാണ് കുറിപ്പ്. തനിക്ക് നീതി കിട്ടും വരെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കോടതിയുടെ പുറത്തെ ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്ത് നീതിക്കുള്ള വില ആത്മാവ് മനസിലാക്കാനുമാണിതെന്നും യുവാവ് പറയുന്നു. അവള്‍ ഇപ്പോള്‍ മക്കളെയും കൂട്ടി സിംപതി നാടകം തുടങ്ങിയിട്ടുണ്ടാകുമെന്നും അതുല്‍ വ്യക്തമാക്കുന്നു.
ഭാര്യയും ബന്ധുക്കളും കള്ളക്കേസില്‍ കുടുക്കിയെന്നും ഒരു വനിത ജഡ്ജി ഇതിന് ഒത്തുക്കളിച്ചെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും പിതാവിന്റെ മരണത്തിന് കാരണമായത് ഈ ഷോക്കായിരുന്നുവെന്നും തുടങ്ങുന്ന വ്യാജ പരാതികളാണ് ഇവർ നല്‍കിയിരുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇത് വെളിവാകുകയും ചെയ്തിരുന്നു. തന്റെ മൃതദേഹത്തിനരികില്‍ ഇവരെ ആരെയും അടുപ്പിക്കരുത്. എന്റെ ഭാര്യയെ പോലുള്ളവർ അഴിയെണ്ണേണ്ടവരാണ്. മകന്റെ കസ്റ്റഡി എന്റെ രക്ഷിതാക്കള്‍ക്ക് നല്‍കണം. നല്ല മൂല്യങ്ങളോടെ മക്കള്‍ വളരാൻ ഞാൻ ആഗ്രഹിക്കുന്നു.
അവളോട് സംസാരിക്കുമ്ബോള്‍ കാമറ കൈയില്‍ വേണം. ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കും. ഇല്ലെങ്കില്‍ പൊതു സ്ഥലത്ത് മാത്രം വച്ചേ സംസാരിക്കാവൂ തുടങ്ങി ചെയ്യേണ്ടതും ചെയ്തതുമായ നിരവധി കാര്യങ്ങളാണ് മരണ മൊഴി എന്ന നിലയില്‍ യുവാവ് കുറിച്ചിരിക്കുന്നത്. കുറിപ്പ് ഇമെയിലിലും സുഭാഷ് ഉള്‍പ്പെട്ട എൻജിഒ ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
This was Atul Subhash
He left for Shiva’s abode
Watch it and marry carefully
ॐ शांति
pic.twitter.com/uKKgev85ej