Click to learn more 👇

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കനത്ത മഴ; നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

ഫിൻജാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി പെയ്ത കനത്ത മഴയില്‍ തമിഴ്നാട്ടില്‍ കനത്ത നാശനഷ്ടങ്ങള്‍. ചെന്നൈയിലും പോണ്ടിച്ചേരിയിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

കൃഷ്ണഗിരി, ധർമപുരി, അരൂർ പട്ടണങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. നിർത്താതെ പെയ്യുന്ന മഴ കാരണം ഗതാഗത സംവിധാനങ്ങളും തടസപ്പെട്ടു. വില്ലപുരത്തും കനത്ത മഴയാണ്. വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.


300 വർഷത്തിനിടെ കൃഷ്ണഗിരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇതെന്ന് പിഎംകെ സംസ്ഥാന അധ്യക്ഷൻ അൻപുമണി രാംദാസ് പറഞ്ഞു. 503 മില്ലി മീറ്റർ മഴയാണ് ഉത്തംഗരയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ധർമപുരിയിലെ ഹരൂർ 331 മി. മീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴികിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടില്‍ കനത്ത മഴയില്‍ 20 വാഹനങ്ങളെങ്കിലും ഒഴുകിപ്പോയതായാണ് റിപ്പോർട്ട്.



കനത്ത മഴ റെയില്‍‌ ഗതാഗത്തേയും ബാധിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ 50 ഓളം ട്രെയിൻ സർവീസുകളെ ബാധിച്ചു. വിക്രവണ്ടിക്കും മുണ്ടിയമ്ബാക്കത്തിനും ഇടയിലുള്ള പാലം നമ്ബർ 452-ല്‍ വെള്ളം കവിഞ്ഞൊഴുകിയതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഗതാഗതം നിർത്തിവച്ചതായി ദക്ഷിണ റെയില്‍വേ അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസുകള്‍ റദ്ദ് ചെയ്തത് ചെന്നൈ- തെക്കൻ, മധ്യ തമിഴ്‌നാട് ജില്ലകള്‍ക്കിടയിലെ ഗതാഗതത്തെ ബാധിച്ചു.


ചെന്നൈയ്ക്കും തിരുനെല്‍വേലിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ്, ചെന്നൈയ്ക്കും നാഗർകോവിലിനും ഇടയിലുള്ള തേജസ് എക്‌സ്‌പ്രസ്, ചെന്നൈയ്ക്കും മധുരൈയ്ക്കും ഇടയിലുള്ള തേജസ് എക്‌സ്‌പ്രസ് എന്നിങ്ങനെ നിരവധി ട്രെയിൻ സർവീസുകള്‍ റദ്ദാക്കിയത് സ്ഥിതിഗതികള്‍ വഷളാക്കി. ചില ട്രെയിനുകള്‍ ഒന്നുകില്‍ വില്ലുപുരം/വിരുദാചലം സ്റ്റേഷനുകളില്‍ നേരത്തേ അവസാനിപ്പിക്കുകയോ ആർക്കോണം വഴി ചെന്നൈ എഗ്മോറിലോ താംബരത്തിലോ എത്താൻ വഴി തിരിച്ച്‌ വിടുകയോ ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക