60 അടി ഉയരത്തില്‍ ജയന്റ് വീലിനുള്ളിലെ കാബിനുള്ളില്‍ നിന്നും അബദ്ധത്തില്‍ പുറത്തേക്ക് വീണ പെണ്‍കുട്ടിക്ക് പുതുജീവൻ.
ലഖിംപൂർഖേരിയിലെ രാകെഹ്തി ഗ്രാമത്തിലായിരുന്നു സംഭവം.
ജയന്റ് വീലിലെ കാബിനില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടി ഇരുമ്ബുകമ്ബിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ഓപ്പറേറ്ററുടെ കൃത്യമായ ഇടപെടലിനൊടുവിലാണ് പെണ്‍കുട്ടി സുരക്ഷിതയായി താഴെ എത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടുകാരോടൊപ്പം പെണ്‍കുട്ടി ഗ്രാമത്തില്‍ നടന്ന മേളയിലെത്തിയത്. ജയന്റ് വീലില്‍ കയറിയെങ്കിലും മുകളിലെത്തിയതോടെ പെണ്‍കുട്ടിക്ക് ഭയമായി. പുറത്തേക്ക് എത്തിനോക്കുന്നതിനിടെ പെണ്‍കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. വീണെങ്കിലും ജയന്റ് വീലിലെ കമ്ബിയില്‍ കുട്ടി തൂങ്ങിക്കിടന്നു. അപകടം കണ്ട ഓപ്പറേറ്റർ സാവധാനത്തില്‍ ജയന്റ് വീല്‍ തിരിക്കുകയായിരുന്നു. താഴെ എത്തുന്നത് വരെ പെണ്‍കുട്ടി ഇരുമ്ബുകമ്ബിയില്‍ തൂങ്ങി നില്‍ക്കുകയും ചെയ്തു. തുടർന്നാണ് പെണ്‍കുട്ടിയെ സുരക്ഷിതയായി താഴെ ഇറക്കാൻ സാധിച്ചത്.
അതേസമയം ജയന്റ് വീല്‍ പ്രവർത്തിപ്പിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. അനുമതി ലഭിക്കാതെ എപ്രകാരമാണ് ഇത്തരത്തില്‍ ഉപകരണം പ്രവർത്തിപ്പിക്കാനുള്ള അനുമതി ലഭിച്ചതെന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
लखीमपुर खीरी जिले के रकेहटी में चल रहे ऐतिहासिक झोलहू बाबा मेले में बड़े झूले से बड़ा हादसा होते हुए बाल बाल बच गया। झूला एन्जॉय कर रही लड़की अचानक ही सैंकड़ो फिट की ऊंचाई से गिर गई। गिरते समय लड़की ने झूले के एंगल को पकड़कर अपनी जान बचाई। काफी देर तक लड़की लटकी रही। लोगो ने… pic.twitter.com/9ppA9L2Tsq