Click to learn more 👇

രോഗം ബാധിച്ച്‌ വളര്‍ത്തുനായ മരിച്ചു, നായയുടെ കഴുത്തില്‍ കെട്ടിയ ബെല്‍റ്റില്‍ തൂങ്ങി ജീവനൊടുക്കി യുവാവ്


 

വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച്‌ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു.

ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്.


ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി രോഗം ബാധിച്ച്‌ മരിക്കുന്നത്. ഒമ്ബത് വയസായിരുന്നു. വീടിന് പിറകിലെ പറമ്ബില്‍ രാജശേഖരൻ തന്നെയാണ് ബൗണ്‍സിയെ മറവുചെയ്തത്. ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ബുധനാഴ്ച രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക