Click to learn more 👇

ബോണറ്റില്‍ തൂങ്ങിപ്പിടിച്ച ഭര്‍ത്താവിനെയും കൊണ്ട് ഭാര്യയുടെ കാമുകന്‍ കാറോടിച്ചത് കിലോമീറ്ററോളം; വീഡിയോ വാർത്തയോടൊപ്പം


 

കാറിന്റെ ബോണറ്റില്‍ തൂങ്ങിപ്പിടിച്ചുനിന്ന ഭര്‍ത്താവിനെയും കൊണ്ട് ഭാര്യയുടെ കാമുകന്‍ തിരക്കുള്ള റോഡില്‍ കിലോമീറ്ററോളം കാറോടിച്ചു പോയതായി റിപ്പോര്‍ട്ട്.


ഉത്തര്‍പ്രദേശിലെ മൊറാദ്ബാദ് ജില്ലയിലാണ് സംഭവം നടന്നത്. ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവിന്റെ ഭാര്യയും കാമുകനുമായിരുന്നു കാറിനുള്ളിലുണ്ടായിരുന്നത്. ഭാര്യയുടെ കാമുകനാണ് കാറോടിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


കിലോമീറ്ററോളമാണ് ഭര്‍ത്താവിനെയും കൊണ്ട് കാറ് പാഞ്ഞുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വഴിയാത്രക്കാരില്‍ ചിലര്‍ കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. പിന്നാലെ സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യുവാവ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാറോടിച്ചിരുന്ന യുവാവ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കടന്നുകളയുകയായിരുന്നു. 


അപ്പോഴും ഭര്‍ത്താവ് ബോണറ്റില്‍ തൂങ്ങിയാടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

"ഞങ്ങള്‍ സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ വരികയാണ്. സമീര്‍ എന്ന യുവാവാണ് ബോണറ്റില്‍ തൂങ്ങിക്കിടന്നത്. മാഹിര്‍ ആണ് കാറോടിച്ചത്. സമീറിന്റെ ഭാര്യയേയും കൊണ്ടാണ് മാഹിര്‍ കാറോടിച്ചുപോയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറോടിച്ചിരുന്ന മാഹിറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറും കണ്ടെടുത്തിട്ടുണ്ട്," പോലീസ് പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക