എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാർഥി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലെ രണ്ടാം വർഷ മെഡിക്കല്‍ വിദ്യാർഥി ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്.
കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍നിന്ന് വീണാണ് മരണം സംഭവിക്കുന്നത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം.
ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാല്‍ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.
ഹെഡ് ഫോണോ മറ്റോ താഴെ വീണപ്പോള്‍ കൈവരിയില്‍ കയറി അത് എടുക്കാൻ ശ്രമിച്ചപ്പോള്‍ കാല്‍ തെറ്റി വീണതാണെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടി കൈവരിയില്‍ ഇരുന്നപ്പോള്‍ ബാലന്‍സ് തെറ്റി വീണതോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തയില്ല. എന്തായാലും അപകടമരണമാണെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏഴു നിലകളിലുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറില്‍ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്ബോള്‍ ഇവിടെയുണ്ടായിരുന്നു. കോറിഡോറില്‍ ഇരുമ്ബ് കൈവരികളുണ്ട്. കൈവരികള്‍ക്ക് പുറത്തായി ജിപ്സം ബോര്‍ഡ് കൊണ്ടു മറച്ച സ്ഥലത്തേക്ക് വീണ കുട്ടി ഇതും തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.