തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അസം സ്വദേശി മുഹമ്മദിന്റെ മകൻ അല്‍ അമീൻ ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
മരിച്ച കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്ത് നിന്നിരുന്ന കേടായ തെങ്ങ് കടപുഴകി വീണാണ് അപകടമുണ്ടായത്. തെങ്ങിന് സമീപത്ത് തീയിട്ടിട്ടുണ്ടായിരുന്നു. അതിന് സമീപത്ത് നില്‍ക്കുമ്ബോള്‍ കുട്ടിയുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ദീർഘനാളായി പെരുമ്ബാവൂരിലെ വാടകവീട്ടിലെ താമസക്കാരാണ് മുഹമ്മദിന്റെ കുടുംബം.