അമിതവണ്ണം ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക്, പ്രത്യേകിച്ച് ഹൃദ്രോഗം മുതല്‍ പ്രമേഹം മുതലായ ജീവിതശൈലീ രോഗങ്ങളിലേയ്ക്ക് അമിതവണ്ണം നയിക്കുന്നു.
പല കാരണങ്ങള്‍ കൊണ്ടാണ് ഒരു വ്യക്തിയില്‍ അമിതവണ്ണം ഉണ്ടാകുന്നത്. ചിലരില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അമിതവണ്ണം കണ്ടുവരുന്നു. എന്നാല്‍, മറ്റു ചിലരില്‍ പ്രായം കൂടുമ്ബോഴായിരിക്കും അമിതവണ്ണം പ്രത്യക്ഷപ്പെടുന്നത്. ഇതിനു പിന്നിലെ കാരണങ്ങളെല്ലാം തന്നെ വ്യത്യസ്തവുമായിരിക്കും.
അമിത വണ്ണത്തിനു പിന്നില്‍
പലപ്പോഴും അമിതമായിട്ടുള്ള വണ്ണത്തിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് തെറ്റായ ആഹാരരീതിയാണ്. കൃത്യ സമയത്ത് ആഹാരം കഴിക്കാത്തതും. ആഹാരം കഴിക്കാതെ കിടക്കുന്നതും. അമിതമായി മധുരം അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കുന്നതും അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. പുറത്തു നിന്നും എണ്ണ അടങ്ങിയതും അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നതും അമിത വണ്ണത്തിലേയ്ക്ക് നയിക്കുന്നു. കൂടാതെ, വ്യായാമക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം തന്നെ അമിത വണ്ണത്തിനു പിന്നിലെ കാരണങ്ങളാണ്. സ്ത്രീകളിലാണെങ്കില്‍ പിസിഒഡിയും, അതുപോലെ, തൈറോയ്ഡ് രോഗങ്ങളും അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു.
വണ്ണം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാന്‍ ശരീരത്തില്‍ നിന്നും കാലറി കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇതിന് മെറ്റബോളിസം വര്‍ദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. നല്ല ആഹാരം കഴിക്കുന്നതിന്റെ കൂടെ തന്നെ വ്യായാമവും ശീലിക്കുക. പ്രത്യേകിച്ച്, കുറേ കാര്‍ഡിയോ വര്‍ക്കൗട്ട് മാത്രം ചെയ്താല്‍ ശരീരഭാരം കുറയണമെന്നില്ല. പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി സ്‌ട്രെഗ്ത്ത് ട്രെയ്‌നിംഗ് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. അതുപോലെ, ഹൈ ഇന്റന്‍സിറ്റി ഇന്‍ട്രവല്‍ ട്രെയ്‌നിംഗ് നടത്തുന്നതും നല്ലതാണ്. ഇതും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
ഉറക്കം
വ്യായാമം മാത്രം പോര, നമ്മള്‍ ചെയ്യുന്ന വ്യായമത്തിന്റെയും ഡയറ്റിന്റെയും ഫലം അതിന്റെ പൂര്‍ണ്ണമായ രൂപത്തില്‍ ലഭിക്കണമെങ്കില്‍ ഉറക്കം അനിവാര്യമാണ്. ഉറക്കം കൃത്യമല്ലെങ്കില്‍ ശരീരത്തില്‍ ക്ഷീണം അനുഭവപ്പെടും. അതുപോലെ, ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും വ്യായാമക്കുറവ് ഒരു കാരണമായി മാറുന്നുണ്ട്. അതിനാല്‍ കുറഞ്ഞത് 8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.
ചെറിയ മാറ്റങ്ങള്‍
വണ്ണം കുറയ്ക്കാന്‍ പതിവായി ചെയ്യുന്ന ചില കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം, പടികള്‍ കയറുക. അതുപോലെ, ഓഫീസ് അടുത്താണെങ്കില്‍ നടന്നു പോകാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത്തരത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ നല്ലൊരു മാറ്റം നിങ്ങള്‍ക്ക് ജീവിതശൈലിയില്‍ വരുത്താന്‍ സാധിക്കുന്നതാണ്. ഇത് നിങ്ങളുടെ കാലറി കുറയ്ക്കാനും സഹായിക്കും.
കായിക വിനോദം
പരമാവധി കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, ശരീരത്തിന് വ്യായാമം ലഭിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ്, ടെന്നീസ്, ഷട്ടില്‍, ഫുട്‌ബോള്‍ എന്നിവയെല്ലാം കളിക്കുന്നത് ശരീരത്തിന് നല്ലൊരു വ്യായാമമാണ്. അതുപോലെ, നീന്തല്‍ അറിയുന്നവരാണെങ്കില്‍ നീന്തല്‍ ശീലിക്കുന്നതും ശരീരത്തിന് മൊത്തത്തിലൊരു വ്യായാമം ലഭിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.