Click to learn more 👇

'കുട്ടി മാമ, ഞെട്ടി മാമ'; സഞ്ജുവിന്റെ ഭാര്യ ചാരുലത തന്നെയോ?; ട്രാൻഫര്‍മേഷനില്‍ ഞെട്ടിതരിച്ച്‌ സോഷ്യല്‍ മീഡിയ


 

2024-ല്‍ ജീവിതത്തില്‍ സംഭവിച്ച പ്രധാന കാര്യങ്ങള്‍ പലതും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്.

ഒരു സുപ്രധാന മാറ്റം പങ്കിട്ടിരിക്കുകയാണ് ക്രിക്കറ്റർ സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ്. അമിത ഭാരം കുറച്ചുകൊണ്ടുള്ളതാണ് വീഡിയോ. ചാരുലതയുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.


'ഈ വീഡിയോ പങ്കുവെയ്ക്കണോയെന്ന് പലതവണ ആലോചിച്ചു. കാരണം മെലിയുന്നത് ജീവിത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന തരത്തില്‍ അവതരിപ്പിക്കാൻ തനിക്ക് താത്പര്യമില്ല. നിങ്ങള്‍ തടിക്കുകയും മെലിയുകയും കറുക്കുകയും വെളുക്കുകയും ചെയ്യാം. സ്വയം സ്നേഹിക്കാൻ പഠിക്കൂ. സന്തോഷമായിരിക്കാൻ ശ്രമിക്കൂ, 2025ലും സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കൂ', എന്ന വരികളോടെയാണ് ശരീരഭം കുറക്കുന്നതിന് മുൻപും പിൻപും ഉള്ള വീഡിയോ ചാരുലത പങ്കിട്ടിരിക്കുന്നത്. അതേമസമയം ചാരുലതയുടെ മാറ്റം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കമന്റുകള്‍ കൊണ്ട് നിറയ്ക്കുകയാണ് പലരും.


'ശരിക്കും പ്രചോദനം' എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'സഞ്ജുന്റെ വൈഫിന്റെ ഒരു മുഖചായ ഉണ്ടല്ലോ എന്നു വിചാരിച്ചു ,ഐഡി നോക്കിയപ്പോ. കുട്ടിമാമ ഞാൻ ഞെട്ടി മാമ എന്നായി അവസ്ഥ', എന്നാണ് മറ്റൊരു കമന്റ്. മറ്റ് ചില രസകരമായ കമന്റുകള്‍ ഇങ്ങനെ-'ഹോ പൊളി ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്'. 'ഇതാണ് ട്രാൻസ്ഫർമേഷൻ ,പക്ഷെ ഇപ്പോഴത്തെ കോലം കണ്ട് വീട്ടുകാർ പറയല്‍ : എന്ത് ആരോഗ്യം ഉള്ള പെണ്ണ് ആയിരുന്നു ഇപ്പൊ ദേ കണ്ടോ ശരീരം ആകെ ക്ഷയിച്ചു മെലിഞ്ഞു ഒട്ടിയിരിക്കുന്നു എന്ന് ഈ പെണ്ണിന് നീ ഒന്നും തിന്നാൻ കൊടുക്കല്‍ ഇല്ലേ എന്നും ". ഇവറ്റകള്‍ക് അറിയില്ലല്ലോ തടിയില്ലാത്ത ആള്‍ക് ആണ് ആരോഗ്യം കൂടുതല്‍ എന്ന് ,ബഹുമാനിക്കുന്നൂ, ഞങ്ങളുടെ സഞ്ജുന്റെ പെണ്ണേ', തികച്ചും അപ്രതീക്ഷിതം', ഇങ്ങനെ പോകുന്നു കമന്റുകള്‍. 


2018 ഡിസംബര്‍ 22 ആണ് ചാരുലത രമേശിനെ സഞ്ജു സാംസണ്‍ വിവാഹം കഴിക്കുന്നത്. ഒരുമിച്ച്‌ ഒരു കോളേജിലായിരുന്നു ഇരുവരും. കോളേജില്‍ വെച്ചുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഇരുവരും തിരുവനന്തപുരത്തെ മാർ ഇവാനിയേഴ്സ് കോളേജിലാണ് പഠിച്ചത്. കോവളത്ത് വെച്ച്‌ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക