ഒരു പെണ്‍കുട്ടിയെ 64 പർ പീഡിപ്പിച്ചെന്ന പരാതി അപൂർവ കേസായാണ് പൊലീസ് പരിഗണിക്കുന്നത്. ഉന്നത പൊലീസ് ഓഫീസറുടെമേല്‍നോട്ടത്തില്‍ വിവിധ സ്റ്റേഷനുകളിലെ എസ്.
എച്ച്.ഒമാരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കേസ് അന്വേഷിക്കും. പത്തനംതിട്ട ഡിവൈ.എസ്.പിക്കാണ് ഏകോപന ചുമതല.
പതിമൂന്നാം വയസില്‍ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയരിക്കുന്നത്. . ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. ഇതുകണ്ട അയാളുടെ സുഹൃത്തുക്കള്‍ ദുരുപയോഗം ചെയ്തു. പീഡന വിവരങ്ങള്‍ വെളിപ്പെടുത്താൻ 18കാരി മുന്നോട്ടു വരികയായിരുന്നു. ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണ് അനുഭവങ്ങള്‍ വിവരിച്ചത്. സമഖ്യ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. പെണ്‍കുട്ടിക്കൊപ്പം മാതാവും ഹാജരായി.
പീഡിപ്പിച്ചവരുടെ പേരുകള്‍ കായിക താരമായ പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നു.
32 ആളുകളുടെ വിവരങ്ങളാണ് പൊലീസിനു കൈമാറിയത്. മറ്റുളളവരെയും അറിയാമെന്ന് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. ഇലവുംതിട്ട പൊലീസ് 40 പ്രതികള്‍ക്കെതിരെ പോക്സോ കേസെടുത്തു. .
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ പ്രതികളുണ്ടാകാൻ സാദ്ധ്യതയുണ്ട്.
കേസില്‍ പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് നല്‍കിയ പരാതി ജില്ലാ പൊലീസ് ചീഫിന് കൈമാറിയതിന് പിന്നാലെ അഞ്ചുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. ഒരാളെക്കൂടി തിരിച്ചറിഞ്ഞു. ഇയാള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായി ജയിലിലാണ്.
അഞ്ചുവർഷമായാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്ബ് പരിശീലകരും കായിക താരങ്ങളും സഹപാഠികളുമാണ് പീഡിപ്പിച്ചത. സ്കൂളിലും വീട്ടിലും പൊതുസ്ഥലത്തും വച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ പതിനെട്ട് വയസുണ്ട്. പ്രതികളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.