Click to learn more 👇

കാനഡയില്‍ പ്രതിസന്ധി രൂക്ഷം: ജസ്റ്റിന്‍ ട്രൂഡോ ഇന്ന് രാജിവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഇന്ത്യക്കാര്‍ക്കും ഒഴിച്ചുകൂടാനാകത്ത പങ്ക്


 

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറല്‍ പാർട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്.

പാർട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നത്. 


കനേഡിയൻ പാർലമെന്റിലെ ലിബറല്‍ പാർട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേർ ട്രൂഡോയ്ക്ക് എതിരാണെന്നും 20 മുതല്‍ 23 വരെ എംപിമാർ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. 


ലിബറല്‍ പാർട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. അനാവശ്യമായി തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ട്രൂഡോ പാർട്ടി നേതൃസ്ഥാനം മാത്രം രാജിവെക്കുന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും.

ലിബറല്‍ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ നാല് മാസം വരെയെടുക്കും. 


ലിബറല്‍ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരുന്നതിന് മുന്നോടിയായി ട്രൂഡോ നേതൃസ്ഥാനം രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. ദേശീയ കോക്കസ് യോഗത്തില്‍ നാണം കെട്ട് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇത്. എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാൻ കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതും രാജി അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നു. 


അതേസമയം തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഒഴിവാക്കാനും ഇടക്കാല പ്രധാനമന്ത്രിയായി തുടരാനും കനേഡിയൻ പാർലമെന്റ് സെഷൻ താത്കാലികമായി നിർത്തിവെക്കാൻ ജസ്റ്റിൻ ട്രൂഡോ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക