Click to learn more 👇

അശ്ലീല സന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ, വീട്ടിലേക്ക് വിളിച്ചുവരുത്തി കൈകാര്യം ചെയ്ത് യുവതികള്‍; വൈറൽ വീഡിയോ വാർത്തയോടൊപ്പം


 

വാട്സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവായതോടെ രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത് യുവതികള്‍. ചൂലുകൊണ്ട് തല്ലിയ ശേഷം യുവതികള്‍ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു.


തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം. എഐഎഡിഎംകെയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്ബലത്തെയാണ് യുവതികള്‍ പഞ്ഞിക്കിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ പെന്നമ്ബലത്തിനെതിരെ പാർട്ടിയും നടപടി എടുത്തു.


അറുപതുകാരനായ പൊന്നമ്ബലത്തിന്റെ വീട്ടില്‍ മുമ്ബ് വാടകക്ക് താമസിച്ചിരുന്ന യുവതികളാണ് ഇയാളെ തല്ലിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതികളായിരുന്നു വീട്ടില്‍ വാടകക്ക് താമസിച്ചത്. ഇയാളുടെ ശല്യം സഹിക്കാനാകാതെ യുവതികള്‍ വീട് ഒഴിഞ്ഞിരുന്നു. മൂന്നാഴ്ച മുൻപാണ് യുവതികള്‍ രാഷ്ട്രീയ നേതാവിന്റെ ശല്യം സഹിക്കാനാകാതെ വീടൊഴിഞ്ഞത്. എന്നാല്‍, പിന്നീടും വാട്സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുകയായിരുന്നു.


സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് നേതാവിനെ വളഞ്ഞിട്ട് തല്ലിയത്. കഴിഞ്ഞ ദിവസമാണ് വാടക വീട്ടില്‍ വച്ച്‌ ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ നേതാവിന്റെ മോശം പെരുമാറ്റമുണ്ടായത്. ഇതിന് പിന്നാലെ ഇവർ മറ്റൊരു വീട്ടിലേക്ക് മാറുകയായിരുന്നു. യുവതികള്‍ തന്നെയാണ് നേതാവിനെ മർദ്ദിച്ച വിവരം പൊലീസിനെ അറിയിച്ചത്.


സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പാർട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. ഇയാളെ എല്ലാ ചുമതലയില്‍ നിന്ന് നീക്കിയതായും പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായും എഐഎഡിഎംകെ നേതൃത്വം വിശദമാക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക