Click to learn more 👇

ഹെലൻ ഓഫ് സ്പാര്‍ട്ടയെ ബോച്ചെയ്ക്ക് പൂശണം എന്നു പറഞ്ഞപ്പോൾ സീക്രട്ട് ഏജന്റ് ചെയ്തത്


 ബോബി ചെമ്മണ്ണൂരിനെതിരെ ഹെലൻ ഓഫ് സ്പാട്ട എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബർ രംഗത്തെത്തിയിരുന്നു. അയാളുടെ മാനേജരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവപ്പത്തെ കുറിച്ചായിരുന്നു താരം വെളിപ്പെടുത്തിയത്..


തന്റെ സുഹൃത്തും യുട്യൂബറുമായ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) ആണ് അന്ന് അയാളെ കൈകാര്യം ചെയ്തത് എന്നായിരുന്നു ഹെലൻ പറഞ്ഞത്. ഇപ്പോഴിതാ അന്നത്തെ സംഭവം വെളിപ്പെടുത്തുകയാണ് സായ് കൃഷ്ണ. തന്റെ യുട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയിലൂടെയാണ് പ്രതികരണം. 


പ്രമോഷൻ പരിപാടിക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ ഹെലൻ ഓഫ് സ്പാട്ടയെ സമീപിച്ചിരുന്നു. അതിന് ശേഷം കോഴിക്കോട് വെച്ച്‌ കാണാനും ആവശ്യപ്പെട്ടു. 2020 ഡിസംബർ 23 നായിരുന്നു സംഭവം. ഡിവൈൻ തമ്ബി എന്നയാളാണ് ബോബി ചെമ്മണ്ണൂരിന്റെ മാനേജർ. അന്ന് ഞങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കോഴിക്കോട് ബീച്ചില്‍ നില്‍ക്കുകയായിരുന്നു, ഹെലനും ഒപ്പമുണ്ട്. കൊറോണ സമയമായിരുന്നു അത്. ഈ സമയത്ത് മാസ്ക് ഇടാത്തതിന് എന്നേയും ഹെലനേയും പോലീസ് ചോദ്യം ചെയ്തു. ഇതിനിടയില്‍ ഡിവൈൻ തമ്ബി എത്തി പോലീസുകാരോട് ഹെലൻ ബോബിയെ കാണാൻ വന്നതാണെന്ന് പറയുന്നു. 


ബോബിയുടെ കാറില്‍ ഹെലനും കുടുംബവും ആ സമയം പോയി ഞങ്ങള്‍ അവിടെ നിന്നു. ഈ സമയത്ത് മാനേജർ കുറെ ഷോ ഇറക്കിയിരുന്നു. വണ്ടിയൊന്നും കിട്ടാത്തതിനാല്‍ അയാള്‍ ഞങ്ങളുടെ കാറില്‍ കയറി. പിന്നെ ഞങ്ങളുടെ കൂടിക്കാഴ്ച ഹൈലൈറ്റ് മാളില്‍ വെച്ചായിരുന്നു. വൈകീട്ടാവാനായി. ഭക്ഷണം കഴിക്കാനുളള സമയമായി. ഹൈലൈറ്റ് മാളില്‍ നില്‍ക്കുമ്ബോള്‍ ബോബി ചെമ്മണ്ണൂർ അവിടെ ഫുഡ് കോർട്ടില്‍ ആരെയൊക്കെയോ ആയി മീറ്റിങ്ങില്‍ ആണ്.


ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഹെലനെ മാത്രം വിളിച്ച്‌ ബോബി ചെമ്മണ്ണൂർ വണ്ടിയില്‍ കയറ്റിയപ്പോള്‍ ഇതെന്താണെന്ന തോന്നല്‍ ഉണ്ടായിരുന്നു. പിന്നെ വണ്ടിയില്‍ ഇരുന്ന ഡിവൈൻ തമ്ബി പറയുന്ന ചീഞ്ഞ കാര്യങ്ങള്‍ കൂടിയായപ്പോള്‍ എനിക്ക് എന്തൊക്കെയോ സ്പെലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. എന്തായാലും ഹെലനും ഇയാളും ഫുഡ് കോർട്ട് കൗണ്ടറില്‍ ഭക്ഷണം വാങ്ങിക്കാൻ നിന്നപ്പോള്‍ പന്തികേട് തോന്നി, ഞാൻ ഭക്ഷണം വാങ്ങാമെന്നം പോയിരിക്കാനും അവളോട് പറഞ്ഞു.

ഈ സമയത്ത് അയാള്‍ പറഞ്ഞത് നിങ്ങള്‍ ഇത്രയും പേർ വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ്. നിങ്ങള്‍ക്ക് ഒറ്റക്ക് വന്നാല്‍ പോരെയെന്ന ഹെലനോട് ഇയാള്‍ ചോദിച്ചത് ഞാൻ ആ സമയത്ത് അറിഞ്ഞിരുന്നില്ല. 


അയാള്‍ പെട്ടെന്ന് എന്നോട് പറയുകയാണ് ഹെലൻ ബോചെയെ കുറിച്ചൊരു വീഡിയോ ചെയ്തിരുന്നു, അന്ന് മുതല്‍ ബോബി ചെമ്മണ്ണൂരിന് അവളെ പൂശണമെന്ന് ഉണ്ടായിരുന്നെന്ന്. ഇത് കേട്ട് എനിക്ക് കലി വന്നു. പെർവേട്ട് ലൈനിലാണ് ഇയാള്‍ സംസാരിക്കുന്നത്. ഞാൻ കോളറില്‍ പിടിച്ച്‌ ബഹളം വെച്ചു. ബോച്ചെ ഇത് കാണുന്നുണ്ട്. ഇയാളോട് ഞാൻ പറഞ്ഞു, ചെള്ള അടിച്ച്‌ പൊട്ടിക്കും എന്ന്.


ഏത് നാട്ടിലായാലും ഒരു സ്ത്രീയെ പൂശണം എന്നൊക്കെ പറയുന്നത് തെമ്മാടിത്തരമാണ്. ഇയാളോട് ഞാൻ ബഹളം വെച്ചപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. പക്ഷെ കാര്യം പറയാനുള്ളത് ഞാൻ പറയുമെന്ന് അയാള്‍ക്ക് കൃത്യമായ മറുപടി കൊടുത്തു. അന്ന് ഞങ്ങളുടെ ഭക്ഷണത്തിന് ഞങ്ങള്‍ തന്നെ പണം കൊടുത്തു. ഞങ്ങള്‍ തിരിച്ച്‌ ഫുഡ് കോര്‌ട്ടില്‍ വന്നപ്പോള്‍ ബോച്ചെ വന്നു സംസാരിച്ചു. ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. കാരണം ഹെലന്റെ കുടുംബം ഉണ്ടായിരുന്നു.


ഈ സംഭവം ഹെലനോട് ഞാൻ ആദ്യം പറഞ്ഞില്ല, പിന്നീട് തുറന്നുപറഞ്ഞിരുന്നു. അന്ന് ഹെലനെ മാത്രമല്ല, കുറെ പേരെ പ്രമോഷൻ പരിപാടിക്ക് വിളിച്ചിരുന്നു. അവരുടെ ഉദ്ദേശം സ്ത്രീകള്‍ക്കും പുരുഷൻമാർക്കുമൊക്കെ സെപറേറ്റ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കാനായിരുന്നു.

പലർക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അന്നത്തെ സംഭവം ഹെലൻ പറഞ്ഞതിനാലാണ് ഞാൻ തുറന്ന് പറഞ്ഞത്.


ഇതൊന്നും ബോബി ചെമ്മണ്ണൂർ അറിഞ്ഞില്ലെന്ന് ചിലർ പറഞ്ഞേക്കാം. എന്നാല്‍ അയാളാണ് ഹെലനെ വിളിച്ചത്, കോഴിക്കോടേക്ക് വരാൻ പറഞ്ഞത്. മാനേജർ പറഞ്ഞത് അയാള്‍ അറിയാതത്ത് ആയിരിക്കുമെന്ന് കരുതുന്നില്ല. നമ്മളെ അണ്‍കംഫേർട്ടബിള്‍ ആക്കുകയാണ് ബോബി ചെമ്മണ്ണൂരിന്റെ പരിപാടി. ഇയാളുടെ വായില്‍ വരുന്ന വാക്കുകള്‍ ദ്വയാർത്ഥ പ്രയോഗങ്ങളാണ്', സായ് കൃഷ്ണ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക