Click to learn more 👇

ഇന്ത്യയിലും എച്ച്‌എംപിവി; ഇന്ത്യയിലെ ആദ്യകേസ് ബെംഗളൂരുവില്‍; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍, വിദേശ യാത്രാ പശ്ചാത്തലമില്ല


 

ചൈനയില്‍ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌.എം.പി.വി) ബാധ ഇന്ത്യയിലും. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്.

ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്.


കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ എം പി വി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.


ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്‌.എം.പി.വി.) സംബന്ധിച്ച്‌ ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. 


'ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും' ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസ് (ഡിജിഎച്ച്‌എസ്) ഡോക്ടർ അതുല്‍ ഗോയല്‍ പറഞ്ഞു.


രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധികളുടെ ഡാറ്റ തങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല, തങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് വലിയ അളവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയില്‍ എച്ച്‌.എം.പി.വി. രോഗികളുടെ എണ്ണം വർധിക്കുന്നതിനാല്‍ ആരോഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോഗം വിളിച്ചുചേർത്തിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങള്‍ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയംയോഗ ശേഷം പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി.


'സർക്കാർ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സമയബന്ധിതമായി വിവരങ്ങള്‍ കൈമാറാൻ ലോകാരോഗ്യസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച്‌ സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ല. നിലവിലെ രോഗികളുടെ നിരക്കിന് പിന്നില്‍

ഇൻഫ്ലുവൻസ വൈറസ്, ആർ.എസ്.വി., എച്ച്‌.എം.പി.വി. തുടങ്ങിയവയാണ്. സീസണലായി കണ്ടുവരുന്ന സാധാരണ രോഗകാരികള്‍ തന്നെയാണ് ഇവയുടെ വർധനവിന് പിന്നില്‍'- ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.


ശൈത്യകാലത്ത് സാധാരണ കാണുന്ന ശ്വാസകോശ സംബന്ധമായ അണുബാധ മാത്രമാണിതെന്നാണ് ചൈനയുടെ വിശദീകരണവും അതിന് രോഗതീവ്രത കുറവാണ്. രോഗാവസ്ഥ അത്ര കാര്യമാക്കേണ്ടതില്ലെന്നും യാത്രകള്‍ക്കടക്കം ചൈന സുരക്ഷിതമാണെന്നും അവർ വ്യക്തമാക്കിയിരുന്നു.


എച്ച്‌.എം.പി.വി


  1. ശ്വാസകോശത്തെ ബാധിക്കുന്നു
  1. 2001ല്‍ ആദ്യമായി തിരിച്ചറിഞ്ഞു
  1. ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസം തുടങ്ങിയവ ലക്ഷണങ്ങള്‍. ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്കും കാരണമാകാം
  1. ചുമയ്ക്കുമ്ബോഴോ തുമ്മുമ്ബോഴോ വായുവിലൂടെ വൈറസ് വ്യാപനം. മാസ്‌ക് ധരിക്കുന്നതിലൂടെ വ്യാപനം തടയാം. രോഗബാധിതരുമായി നേരിട്ടുള്ള സമ്ബർക്കം ഒഴിവാക്കണം
  1. വാക്‌സിൻ ഇല്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക