'പ്രാവിൻകൂട് ഷാപ്പ്' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ബേപ്പൂർ ഫെസ്റ്റില്‍ നടന്ന ചടങ്ങില്‍ വിനീത് ശ്രീനിവാസനൊപ്പം നരൻ സിനിമയിലെ പാട്ട് പാടി തകർത്ത് ബേസില്‍ ജോസഫ്. വിനീതും ബേസിലും കൂടി 'ഓഹോഹോ ഓ നരൻ..' എന്ന ഗാനം പാടി ആരാധകരെ കയ്യിലെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
നേരത്തെ ചടങ്ങില്‍ സൗബിനൊപ്പം ബേസില്‍ നൃത്തം ചെയ്യുന്ന വീഡിയോയും പ്രചരിച്ചിരുന്നു. സൗബിന്റെ ഡാൻസിനൊപ്പം പിടിച്ചു നില്‍ക്കാൻ പറ്റിയില്ലെങ്കിലും വിനീതിനൊപ്പം പാട്ടില്‍ ബേസില്‍ കട്ടയ്ക്ക് നിന്നു. പാട്ടിനെ പ്രശംസിച്ചു കൊണ്ട് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.
ആവേശം' എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടൈയ്ൻമെന്റ് നിർമ്മിക്കുന്ന സിനിമയാണ് 'പ്രാവിൻകൂട് ഷാപ്പ്'. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജനുവരി 16 ന് പ്രാവിൻകൂട് ഷാപ്പ് തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ്‌ലർ നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രാവിൻ കൂട് ഷാപ്പില്‍ നടന്ന ഒരു മരണവും അത് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനെയുമാണ് ട്രെയ്‌ലറില്‍ കാണാൻ സാധിക്കുന്നത്.
പാട്ട് എങ്കിൽ പാട്ട്.. ദേ പിടിച്ചോ 🤙🏼
Vineeth × Basil 😅🔥 pic.twitter.com/s3CYhTMAhd