Click to learn more 👇

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് വീട്ടില്‍ വെച്ച്‌ കുത്തേറ്റു; ശരീരത്തില്‍ ആറ് മുറിവുകള്‍, രണ്ടെണ്ണം ഗുരുതരം


 

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍.


വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ സെയ്ഫ്. 

വീട്ടില്‍ അതികമ്രിച്ചുകയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.


സെയ്ഫിന് ആറ് പരിക്കുകളുള്ളതായാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. ഇതില്‍, രണ്ട് മുറിവുകള്‍ ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കുന്നു. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക