Click to learn more 👇

2024 ല്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നല്‍കിയ 10 മ്യൂച്വല്‍ ഫണ്ടുകള്‍


 

ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ താല്‍പ്പര്യവും വേണ്ടത്ര അറിവും ഇല്ലാത്തവര്‍ക്ക് മ്യൂച്ച്‌വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

നിരവധി നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും ഓഹരികള്‍, ബോണ്ടുകള്‍, ഹ്രസ്വകാല കടം തുടങ്ങിയ സെക്യൂരിറ്റികളില്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്ന കമ്ബനിയെയാണ് മ്യൂച്വല്‍ ഫണ്ട് എന്നു പറയുന്നത്. 


മ്യൂച്വല്‍ ഫണ്ടുകളില്‍ ഫണ്ട് മാനേജർമാരാണ് നിക്ഷേപകര്‍ക്കായി ഗവേഷണം നടത്തുന്നത്. അവർ സെക്യൂരിറ്റികള്‍ തിരഞ്ഞെടുക്കുകയും പ്രകടനം നിരീക്ഷിക്കുകയും ചെയ്യുന്നതിനാല്‍ പ്രൊഫഷണല്‍ രീതിയിലുളള മാനേജ്മെൻ്റ് ഉറപ്പാക്കുന്നു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകർക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ ഓഹരികള്‍ എളുപ്പത്തില്‍ റിഡീം ചെയ്യാൻ സാധിക്കും.

2024 ല്‍ മികച്ച പ്രകടനം നടത്തിയ മ്യൂച്വല്‍ ഫണ്ടുകളാണ് ഇവിടെ പരിശോധിക്കുന്നത്.


1. മോത്തിലാല്‍ ഓസ്വാള്‍ മിഡ്കാപ്പ് ഫണ്ട് (Motilal Oswal Midcap Fund)


നിക്ഷേപകര്‍ക്ക് കഴിഞ്ഞ വര്‍ഷം 56.70 ശതമാനം റിട്ടേണ്‍ നല്‍കിയ മ്യൂച്വല്‍ ഫണ്ടാണ് മോത്തിലാല്‍ ഓസ്വാള്‍ മിഡ്‌ക്യാപ് ഫണ്ട് ഡയറക്‌ട്-ഗ്രോത്ത്. മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്കീമാണ് ഇത്. ഇതിന് മാനേജ്മെൻ്റിന് കീഴിലുള്ള ആസ്തികള്‍ (എ.യു.എം) 22,897.62 കോടി രൂപയാണ്.

കഴിഞ്ഞ 3 വർഷങ്ങളില്‍ 156.09 ശതമാനം റിട്ടേണ്‍ നല്‍കുന്ന മ്യൂച്ച്‌വല്‍ ഫണ്ടാണ് ഇത്. ഈ സ്കീമില്‍ നിക്ഷേപിക്കാനുള്ള മിനിമം എസ്‌ഐപി തുക 500 രൂപയാണ്.


ഇന്ത്യന്‍ ഓഹരി വിപണിയില്‍ 99.39 ശതമാനം നിക്ഷേപമുളള മ്യൂച്വല്‍ ഫണ്ടാണ് ഇത്. 10.59 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 12.71 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 20.9 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.


2. എല്‍ഐസി എംഎഫ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (LIC MF Infrastructure Fund)

50.61 ശതമാനം ആണ് എല്‍ഐസി എംഎഫ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഡയറക്‌ട്-ഗ്രോത്ത് സ്കീമിന്റെ കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം. എല്‍ഐസി മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ് ഇത്. മാനേജ്മെൻ്റിന് കീഴിലുള്ള ആസ്തികള്‍ (എ.യു.എം) 852.07 കോടി രൂപയാണ്. നേരിട്ടോ അല്ലാതെയോ ഇൻഫ്രാസ്ട്രക്ചർ അനുബന്ധ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടാണ് ഇത്.


കഴിഞ്ഞ 3 വർഷങ്ങളില്‍ 145.24 ശതമാനം റിട്ടേണാണ് നല്‍കുന്നത്. ഈ സ്കീമില്‍ നിക്ഷേപിക്കാനുള്ള കുറഞ്ഞ എസ്‌ഐപി തുക 200 രൂപ ആണ്. 


ഫണ്ടിന് ആഭ്യന്തര ഓഹരി വിപണിയില്‍ 94.61 ശതമാനം നിക്ഷേപമുണ്ട്. 9.22 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 19.93 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 34.97 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപമുളളത്. 


3. എച്ച്‌ഡിഎഫ്‌സി ഫാർമ ആൻഡ് ഹെല്‍ത്ത് കെയർ ഫണ്ട് (HDFC Pharma and Healthcare Fund)


കഴിഞ്ഞ 1 വർഷം 50.05 ശതമാനം റിട്ടേണ്‍ നല്‍കുന്ന മ്യൂച്വല്‍ ഫണ്ടാണ് ഇത്. എച്ച്‌ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്കീമാണ് ഇത്. 1,459.59 കോടി രൂപയുടെ എ.യു.എം ആണ് ഇതിനുളളത്.


ഈ സ്കീമില്‍ നിക്ഷേപിക്കാനുള്ള മിനിമം എസ്.ഐ.പി തുക 100 രൂപയാണ്. ഫണ്ടിന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ 98.22 ശതമാനം നിക്ഷേപമാണ് ഉളളത്. അതില്‍ 37.83 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 11.94 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 13.7 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപം. ഫാർമ, ഹെല്‍ത്ത് കെയർ, ഹോസ്പിറ്റലുകള്‍, ഡയഗ്നോസ്റ്റിക്സ്, വെല്‍നസ് അനുബന്ധ കമ്ബനികള്‍ തുടങ്ങിയവയുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടാണ് ഇത്.


4. മോത്തിലാല്‍ ഓസ്വാള്‍ ഇ.എല്‍.എസ്.എസ് ടാക്സ് സേവർ ഫണ്ട് (Motilal Oswal ELSS Tax Saver Fund)


ഈ മ്യൂച്വല്‍ ഫണ്ടിന്റെ കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം 48.32 ശതമാനം ആണ്. മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു ടാക്സ് സേവർ മ്യൂച്വല്‍ ഫണ്ട് സ്കീമാണ് ഇത്. ഇതിന് 4,186.93 കോടി രൂപയുടെ എ.യു.എം ആണ് ഉളളത്.

കഴിഞ്ഞ 3 വർഷങ്ങളില്‍ 118.22 ശതമാനം റിട്ടേണ്‍ ആണ് ഈ മ്യൂച്വല്‍ ഫണ്ട് നല്‍കുന്നത്. ഈ സ്കീമില്‍ നിക്ഷേപിക്കാനുള്ള കുറഞ്ഞ എസ്.ഐ.പി തുക 500 രൂപ ആണ്.


ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 98.81 ശതമാനം നിക്ഷേപമുണ്ട്. ഇതില്‍ 8.45 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 13.97 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 33.57 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്. 


5. മോത്തിലാല്‍ ഓസ്വാള്‍ സ്മോള്‍ ക്യാപ് ഫണ്ട് (Motilal Oswal Small Cap Fund)


47.62 ശതമാനം ആണ് ഈ മ്യൂച്വല്‍ ഫണ്ടിന്റെ കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം. മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്കീമാണ് ഇത്. ഇതിന് 3,166.26 കോടി രൂപയുടെ എ.യു.എം ഉണ്ട്.


സ്‌കീം ആരംഭിച്ചതിന് ശേഷമുളള റിട്ടേണ്‍ പ്രകടനം 47.94 ശതമാനം ആണ്. ഈ സ്കീമില്‍ നിക്ഷേപിക്കാനുള്ള കുറഞ്ഞ എസ്.ഐ.പി തുക 500 രൂപ ആണ്.


ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 93.13 ശതമാനം നിക്ഷേപമുണ്ട്. ഇതില്‍ 6.8 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 60.77 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.


6. മോത്തിലാല്‍ ഓസ്വാള്‍ ലാർജ് ആൻഡ് മിഡ്‌ക്യാപ് ഫണ്ട് (Motilal Oswal Large and Midcap Fund)


കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം 46.79 ശതമാനം ആണ്.

എ.യു.എം- 7,710.01 കോടി രൂപ. മിനിമം എസ്.ഐ.പി തുക- 500 രൂപ.


ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 97.07 ശതമാനം നിക്ഷേപമുണ്ട്. ഇതില്‍ 8.61 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 13.03 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 35 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.


7. ഐസിഐസിഐ പ്രുഡൻഷ്യല്‍ ഫാർമ ഹെല്‍ത്ത്കെയർ ആൻഡ് ഡയഗ്നോസ്റ്റിക്സ് (പിഎച്ച്‌ഡി) ഫണ്ട് (ICICI Prudential Pharma Healthcare and Diagnostics (P.H.D) Fund)


കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം 46 ശതമാനം. എ.യു.എം- 5,044.63 കോടി രൂപ. കുറഞ്ഞ എസ്‌ഐപി തുക- 100 രൂപ.


ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 97.27 ശതമാനം നിക്ഷേപമുണ്ട്. ഇതില്‍ 34.47 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 17.2 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 14.95 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.


8. മോത്തിലാല്‍ ഓസ്വാള്‍ ഫ്ലെക്സി ക്യാപ് ഫണ്ട് (Motilal Oswal Flexi Cap Fund)


കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം 46 ശതമാനം.


എ.യു.എം- 12,598.45 കോടി രൂപ. കുറഞ്ഞ എസ്‌ഐപി തുക- 500 രൂപ.


ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 98.4 ശതമാനം നിക്ഷേപമുണ്ട്. ഇത് 17.53 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 9.73 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 13.28 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമായാണ്.


9. ഇൻവെസ്കോ ഇന്ത്യ ഫോക്കസ്ഡ് ഫണ്ട് (Invesco India Focused Fund)


കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം 44.80 ശതമാനം.


എ.യു.എം- 3,443.24 കോടി രൂപ. കുറഞ്ഞ എസ്‌ഐപി തുക- 500 രൂപ.


ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 93.64 ശതമാനം നിക്ഷേപം. ഇത് 24.78 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 13.64 ശതമാനം മിഡ് ക്യാപ് ഓഹരികളിലും 7.72 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.

10. ബന്ധൻ സ്മോള്‍ ക്യാപ് ഫണ്ട് (Bandhan Small Cap)


കഴിഞ്ഞ 1 വർഷത്തെ റിട്ടേണ്‍ പ്രകടനം 44.07 ശതമാനം.


എ.യു.എം- 9,248.28 കോടി രൂപ. കുറഞ്ഞ എസ്‌ഐപി തുക- 100 രൂപ.


ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 90.6 ശതമാനം നിക്ഷേപമുണ്ട്. ഇത് 5.14 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 8.82% മിഡ് ക്യാപ് ഓഹരികളിലും 45.17% സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.


Investing in mutual funds involves market risks, including potential loss of principal. Past performance does not guarantee future results. Please read all scheme-related documents carefully before investing.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക