യുകെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത മരണ വാര്‍ത്ത. ഈസ്റ്റ് ലണ്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായ മികച്ച പാചക വിദഗ്ധനും കണ്ണൂര്‍ വളപട്ടണം സ്വദേശിയുമായ മുഹമ്മദ് ഇബ്രാഹിം ആണ് വിടവാങ്ങിയത്.
കിഴക്കൻ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ തട്ടുകട എന്ന പേരിലെ മലയാളി റെസ്റ്റോറൻ്റും കൊച്ചങ്കിളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ സ്നേഹത്തിൻ്റെ ബാക്കിപത്രമാണ് കൊച്ചങ്കിള്‍ എന്ന വിളിപ്പേരും.
കണ്ണൂർ അഴീക്കോട് വളപ്പട്ടണം സ്വദേശിയായ ഇബ്രാഹിം മുബൈയിലാണ് ജനിച്ചുവളർന്നത്. വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്തശേഷമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്.
കോവിഡ് കാലത്ത് ലണ്ടനിലെ മലയാളി വിദ്യാർത്ഥികള്‍ക്കും മറ്റ് ഇന്ത്യക്കാർക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കാൻ ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം കൊച്ചങ്കിള്‍ എന്ന ഇബ്രാഹിമും മുന്നിലുണ്ടായിരുന്നു.