Click to learn more 👇

മദ്യപിച്ച്‌ ലക്കുകെട്ട് ലൈൻ കമ്ബിയില്‍ സുഖനിദ്ര; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടല്‍; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

മദ്യപിച്ച്‌ ലക്കുകെട്ട് വൈദ്യുത ലൈനില്‍ കിടന്നു മയങ്ങി യുവാവിന്റെ സാഹസം. നാട്ടുകാർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്.


ആന്ധ്രാ പ്രദേശിലെ മന്യം ജില്ലയിലെ സിങ്കിപുരത്താണ് സംഭവം. മദ്യപിച്ച്‌ കുഴഞ്ഞുവന്ന യുവാവ് തെരുവില്‍ ഉണ്ടായിരുന്നവരോട് തല്ലുകൂടി. എന്നാല്‍ ആളുകള്‍ ഇയാളെ തള്ളുകയും ഓടിച്ചുവിടുകയും ചെയ്തതോടെ യുവാവ് നേരെ ട്രാൻസ്ഫോമറിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. 


നിരവധി തവണ നാട്ടുകാർ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലത്തിറങ്ങാൻ തയ്യാറായില്ല. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തു. ശേഷമാണ് യുവാവ് ലൈൻ കമ്ബിയുടെ മുകളില്‍ കിടന്നതും ബഹളമുണ്ടാക്കിയതും.


ലൈൻകമ്ബിയില്‍ കിടക്കുമ്ബോഴും നാട്ടുകാരുമായി തനിക്കുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ താനത്തേഴിയിറങ്ങൂ എന്നാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഒടുവില്‍ നാട്ടുകാർ ഒരു വിധത്തില്‍ അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക