വീണ്ടും ചൂടാക്കിയാല്‍ വിഷമാകുന്ന 5 ഭക്ഷണ പദാര്‍ഥങ്ങള്‍
ചോറ്
അരി വേവിച്ചതിനു ശേഷം റൂം ടെംപറേച്ചറില്‍ കുറച്ചു സമയം വച്ചാല്‍ ബാസില്ലസ് സിറിയസ് ബാക്റ്റീരിയ ഉത്പാദിപ്പിക്കപ്പെടും.
പിന്നീട് ചോറ് ചൂടാക്കുന്നതോടെ ഈ ബാക്റ്റീരിയ വിഷാംശം പുറത്തു വിടാൻ തുടങ്ങും. ചൂടാക്കുന്നതിലൂടെ ഈ വിഷാംശം ഇല്ലാതാക്കാൻ സാധിക്കില്ല.
ഇലക്കറികള്‍
ചീര, ലെറ്റ്യൂസ് തുടങ്ങി നിറയെ നൈട്രേറ്റ്സ് ഉള്ള പച്ചക്കറികള്‍ വേവിച്ചതിനു ശേഷം വീണ്ടും ചൂടാക്കിയാല്‍ വിഷമയമായി മാറും. ഇവയിലുള്ള നൈട്രേറ്റ്സ് നൈട്രൈറ്റ്സ് ആയി മാറുന്നതാണ് കാരണം.
ഉരുളക്കിഴങ്ങ്
തെറ്റായ രീതിയില്‍ സൂക്ഷിക്കുകയോ വേവിക്കുകയോ ചെയ്ത ഉരുളക്കിഴങ്ങില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയല്‍ ഉത്പാദിപ്പിക്കപ്പെട്ടേക്കാം. ഇവ ദഹനപ്രക്രിയയെ ബാധിക്കും.
മുട്ട
ഒരിക്കല്‍ വേവിച്ച മുട്ട വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കും. അവയുടെ പ്രോട്ടീൻ ഘടനയില്‍ ഉണ്ടാകുന്ന മാറ്റം ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കാരണം.
കൂണ്‍
വേവിച്ച കൂണ്‍ വീണ്ടും ചൂടാക്കുമ്ബോള്‍ അവയിലെ പ്രോട്ടീൻ ഘടന വലിയ രീതിയില്‍ മാറുകയും ഇത് ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇടയാക്കുകയും ചെയ്യും.