ലുലു ഗ്രൂപ്പിന് കീഴില് കേരളത്തിലെ വിവിധ മാളുകളിലേക്ക് മെഗാ റിക്രൂട്ട്മെന്റ് നടക്കുന്നു. സെക്യൂരിറ്റി മുതല് സെയില്സ്മാന്, വരെ നിരവധി തസ്തികകളില് ജോലിക്കാരെ ആവശ്യമുണ്ട്.
കണ്ണൂര് ജില്ലയില് വെച്ച് നടക്കുന്ന ഇന്റര്വ്യൂവില് പങ്കെടുത്ത് നിങ്ങള്ക്ക് ജോലി നേടാം.
തസ്തിക & ഒഴിവ്
ലുലു മാളുകളിലേക്ക് സൂപ്പര്വൈസര്, സെക്യുരിറ്റി സൂപ്പര്വൈസര്/ഓഫീസര്/ സി സി ടി വി/ ഓപ്പറേറ്റര്, മെയിന്റയിന്സ് സൂപ്പര്വൈസര്/ എച്ച് വി എ സി ടെക്നീഷ്യന്/ മള്ട്ടി ടെക്നീഷ്യന്, സോസ് ഷെഫ്, സ്റ്റോര് കീപ്പര്/ഡാറ്റാ എന്ട്രി ഓപ്പറേറ്റര്, സെയില്സ് മാന് / സെയില്സ് വുമണ്, സീനിയര് സെയില്മാന് / സീനിയര് സെയില്സ് വുമണ്, കാഷ്യര്, റൈഡ് ഓപ്പറേറ്റര്, കോമി/ സി ഡി പി/ ഡി സി ഡി പി, ബുച്ചര് / ഫിഷ് മോങ്കര്, ഹെല്പര്/പാക്കര്, ബയര് തുടങ്ങി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. കേരളത്തിലുടനീളം ഒഴിവുകളുണ്ട്.
സെക്യുരിറ്റി സൂപ്പര്വൈസര്/ഓഫീസര്/ സി സി ടി വി/ ഓപ്പറേറ്റര്
ബന്ധപ്പെട്ട മേഖലകളില് ഒന്നു മുതല് 7 വര്ഷം വരെ പ്രവൃത്തി പരിചയമുള്ളവര്ക്ക് അപേക്ഷിക്കാം.
മെയിന്റയിന്സ് സൂപ്പര്വൈസര്/ എച്ച് വി എ സി ടെക്നീഷ്യന്/ മള്ട്ടി ടെക്നീഷ്യന്
ഉദ്യോഗാര്ഥികള്ക്ക് എം ഇ പിയില് കൃത്യമായ അറിയും ഇലക്‌ട്രിക്കല് ലൈസന്സും ഉണ്ടായിരിക്കണം. ബിടെക് അല്ലെങ്കില് ഇലക്‌ട്രിക്കല് എഞ്ചിനീയറങ്ങില് ഡിപ്ലോമ ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ അപേക്ഷകര്ക്ക് നാല് വര്ഷത്തെ പ്രവര്ത്തി പരിചയവും വേണം.
സോസ് ഷെഫ്
ബന്ധപ്പെട്ട മേഖലയില് ബി എച്ച് എം അല്ലെങ്കില് നാല് മുതല് എട്ട് വര്ഷം വരേയുള്ള വ്യക്തമായ പ്രവര്ത്തി പരിചയമുണ്ടായിരിക്കണം.
സ്റ്റോര് കീപ്പര്/ഡാറ്റാ എന്ട്രി ഓപ്പറേറ്റര്
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. അതോടൊപ്പം തന്നെ സ്റ്റോര് കീപ്പര്/ഡാറ്റാ എന്ട്രി ഓപ്പറേറ്റര് വിഭാഗത്തില് ഒന്ന് മുതല് രണ്ട് വര്ഷം വരെ പ്രവര്ത്തി പരിചയം വേണം.
മാനേജ്മെന്റ് ട്രെയിനി
എം ബി എ ബിരുദം. പ്രവര്ത്തി പരിചയം ഇല്ലാത്തവര്ക്കും ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഓപ്പറേഷന് എക്സിക്യുട്ടീവ്ഷോപ്പിങ് മാള്
എം ബി എ ബിരുദത്തോടൊപ്പം രണ്ട് വര്ഷത്തെ പ്രവര്ത്തി പരിചയം ഉണ്ടായിരിക്കണം. പ്രവര്ത്തി പരിചയം ഇല്ലാത്തവര്ക്കും അപേക്ഷിക്കാം.
സെയില്സ് മാന് / സെയില്സ് വുമണ്
എസ് എസ് എല് സി വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്. പ്രവര്ത്തി പരിചയം ഇല്ലാത്തവര്ക്കും അപേക്ഷിക്കാം. 18 മുതല് 30 വയസ് വരെയാണ് പ്രായപരിധി.
സീനിയര് സെയില്മാന് / സീനിയര് സെയില്സ് വുമണ്
അപേക്ഷിക്കുന്നവര്ക്ക് ടെക്സ്റ്റൈല്സ് മേഖലയില് ഏറ്റവും കുറഞ്ഞത് 4 വര്ഷത്തെ പ്രവര്ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 22 മുതല് 35 വരെ.
കാഷ്യര്
പ്ലസ്ടു വോ അല്ലെങ്കില് അതിലേറെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്. പ്രവര്ത്തി പരിചയം ഇല്ലാത്തവര്ക്കും അപേക്ഷിക്കാം.
പ്രായപരിധി: 18 മുതല് 30 വയസ് വരെ.
റൈഡ് ഓപ്പറേറ്റര്
ഹയര് സെക്കന്ഡറി അല്ലെങ്കില് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതുണ്ടായിരിക്കണം. പ്രവര്ത്തി പരിചയം ഇല്ലാത്തവര്ക്കും അപേക്ഷിക്കാം. പ്രായപരിധി: 20 മുതല് 30 വയസ് വരെ
ബുച്ചര്/ഫിഷ് മോങ്കര്
ബന്ധപ്പെട്ട മേഖലയില് പ്രവര്ത്തി പരിചയമുണ്ടാകണം
ഹെല്പര്/പാക്കര്
ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന് പ്രവര്ത്തിപരിചയം ആവശ്യമില്ല. പ്രായപരിധി 20 മുതല് 40 വയസ് വരെ.
ബയര്
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമായിരിക്കണം. റീടെയില് രംഗത്ത് രണ്ട് വര്ഷത്തെ പ്രവര്ത്തി പരിചയവും വേണം.
താല്പര്യമുള്ളവര്ക്ക് ജനുവരി 19ന് തലശേരിയിലെ ബ്രണ്ണന് ഹയര് സെക്കണ്ടറി സ്കൂളില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കുക. രാവിലെ 10 മുതല് 3 വരെയാണ് അഭിമുഖം നടക്കുക. സംശയങ്ങള്ക്ക് careers@luluindia.com ലോ, 977 869 1725 എന്ന നമ്ബറിലോ ബന്ധപ്പെടുക.