കഠിനംകുളത്ത് യുവതിയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുൻപില്‍ നിർത്തിയിട്ട യുവതിയുടെ സ്കൂട്ടറും കാണാതായിട്ടുണ്ട്. യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിലാരംഭിച്ചു.
ഇന്ന് രാവിലെ എട്ടരയ്ക്ക് മകനെ യുവതി സ്കൂളിലേക്ക് വിട്ടിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് രണ്ട് ദിവസം മുൻപും ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.
ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.