കുന്നംകുളം വെള്ളിത്തിരുത്തിയില്‍ നടന്നുപോവുകയായിരുന്ന ഒമ്ബത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശി കുന്നുംകാട്ടില്‍ വീട്ടില്‍ അനിലിന്റെ മകള്‍ പാർവണക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
ചൂണ്ടല്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ പാതയോരത്തിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.