ശൈഖ് സായിദ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ആകാശത്തേക്ക് പറത്തിവിട്ട ഒരു ലക്ഷം ബലൂണുകളില്‍ 10 കോടി വിത്തുകള്‍
അബുദാബിയിലെ അത് വത്ബ ഫെസ്റ്റിവല്‍ വേദിയില്‍ ബുധനാഴ്ച രാത്രി 10 മണിമുതലാണ് പരിപാടി ആരംഭിച്ചത്. വെളുപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള ബലൂണുകളാണ് ആകാശത്തേക്ക് പറത്തിയത്. മനോഹരമായ കാഴ്ച കാണാൻ ആയിരങ്ങള്‍ തടിച്ചുകൂടി.
സസ്യജാലങ്ങളെ സമ്ബുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ബലൂണിലുമായി തദ്ദേശീയ വൃക്ഷങ്ങളുടെയും ഗാഫ്, സമർ, മറ്റ് മരുഭൂ സസ്യങ്ങള്‍ എന്നിവയുടെ 1000 വിത്തുകള്‍ അടങ്ങിയിരുന്നു. പരിസ്ഥിതി സൗഹൃദ ബലൂണുകള്‍ പ്രകൃതി ദത്ത ലാറ്റെക്സ് ഉപയോഗിച്ചായിരുന്നു നിർമിച്ചത്. ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന രാജ്യത്തിന്റെ നിർദേശത്തിനനുസൃതമായാണ് പരിപാടി നടന്നത്.
അബുദാബിയില്‍ ഇതിനുമുൻപും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2024 ല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരവധിയിടങ്ങളില്‍ വിത്തുകള്‍ പാകിയിരുന്നു. ഒരേ സമയം 53 വിത്തുകള്‍ ഉള്‍ക്കൊള്ളാവുന്ന സീഡിങ് ഡ്രോണുകളായിരുന്നു ഉപയോഗിച്ചത്. കര, തീരദേശ ആവാസ വ്യവസ്ഥകളെ വിലയിരുത്താനും പുനസ്ഥാപിക്കാനുമാണ് അധികൃതർ അന്താരാഷ്ട്ര പരിസ്ഥിതി സാങ്കേതിക കമ്ബനിയായ ദേന്ദ്രയുമായി സഹകരിച്ച് സീഡിങ് ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നത്.
مهرجان الشيخ زايد يكتب فصلًا جديدًا من الإبداع، مع إطلاق مئة ألف بالون مستدام كل بالون يحمل ألف بذرة، في لوحة رائعة رسمها مهرجان الشيخ زايد في سماء الوثبة. pic.twitter.com/LYDl9R4Dr4
ഫെബ്രുവരി 28 ന് ശൈഖ് സായിദ് ഫെസ്റ്റിവല്‍ സമാപിക്കും. ഇതിനകം അരലക്ഷത്തിലേറെ പേർ ഫെസ്റ്റിവല്‍ സന്ദർശിച്ചു. 3000 ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വ്യത്യസ്തമായ കലാവിരുന്നും 53 മിനിറ്റിലേറെ നീണ്ടുനിന്ന വെടിക്കെട്ടും ഉണ്ടായിരുന്നു