Click to learn more 👇

ഹോട്ടലുകളില്‍ ജീരകം വച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? അതെന്തിനാണെന്ന് അറിയാമോ?


 

നമ്മള്‍ മിക്കവരും ഹോട്ടലില്‍ ഭക്ഷം കഴിച്ച്‌ ബില്ല് നല്‍കുമ്ബോള്‍ അവിടെ പാത്രത്തില്‍ ഇട്ട വച്ച പെരുംജീരകം കാണാറുണ്ട്.

മിക്കവരും അത് എടുത്ത് കഴിക്കാറുമുണ്ട്. പക്ഷേ എന്തിനായിരിക്കും എല്ലാ ഹോട്ടലുകളിലും ഇത്തരത്തില്‍ ജീരകം ഇട്ടുവെച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?


ഭക്ഷണം കഴിച്ചതിന് ശേഷം ജീരകം കഴിക്കുന്നത് ഗുണകരമെന്നാണ് പറയുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ ജീരകം ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. ഇതിനു പുറമെ പോഷകങ്ങളാല്‍ സമ്ബന്നമായ സുഗന്ധവ്യജ്ഞനമാണ് ജീരകം.


നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഗുണങ്ങള്‍ ജീരകത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ഇവ ഭക്ഷണത്തിന് ശേഷമുള്ള ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല, ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം ദഹന എന്‍സൈമുകള്‍ ഉത്തേജിപ്പിക്കുകയും അനെത്തോള്‍ പോലുള്ള അവശ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവ അമിതവണ്ണം തടയുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.


ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയല്‍ വായയിലെ ബാക്ടീരിയകള്‍ ഇല്ലാതാക്കി ശുദ്ധമാക്കാനും സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ഫ്‌ളോവനോയ്ഡുകളും ക്വെര്‍സെറ്റിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും അകാല വാര്‍ധക്യവും കുറയ്ക്കാന്‍ സഹായിക്കുന്നു.


ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ജീരകം സഹായിക്കുന്നു. ആര്‍ത്തവ സമയത്തെ മലബന്ധവും അസ്വസ്ഥതയും കുറയ്ക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക