Click to learn more 👇

ഭര്‍ത്താവ് കൂട്ടുകാരെ വീട്ടിലേക്ക് വിട്ട് ഭാര്യയെ ബലാത്സംഗം ചെയ്യിക്കും ; അതിന്റെ വീഡിയോ സൗദി അറേബ്യയിലിരുന്നു കണ്ടാസ്വദിക്കുന്നു...!


 

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി.

മൂന്ന് വര്‍ഷമായി താന്‍ ഈ ദുരിതം അനുഭവിക്കുകയാണെന്നും ആരോപിച്ച്‌ 35 കാരി രംഗത്ത് വന്നു.


യുവതിയിപ്പോള്‍ ഒരുമാസം ഗര്‍ഭിണിയാണ്. 2010 ലാണ് യുവതി വിവാഹിതയായി ബുലന്ദഷഹറിലെ ഗുലോത്തിയില്‍ എത്തിയത്. വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടകളും പെണ്‍കുട്ടികളുമായി നാലു മക്കളുണ്ട്. സൗദി അറേബ്യയില്‍ മെക്കാനിക്കായി ജോലി നോക്കുന്ന ഭര്‍ത്താവ് രണ്ടുവര്‍ഷം കൂടുമ്ബോഴാണ് നാട്ടില്‍ വരുന്നത്.


 ''മൂന്ന് വര്‍ഷം മുമ്ബ് തന്റെ ഭര്‍ത്താവ് രണ്ടു കൂട്ടുകാരുമായി വീട്ടിലെത്തുകയും രണ്ടുപേരെയും തന്നെ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഈ രണ്ടുപേരും ബുലന്ദ്ഷഹറില്‍ തന്നെയുള്ളവരാണ്. പിന്നീട് അവര്‍ തന്നെ പതിവായി ഉപദ്രവിക്കാന്‍ തുടങ്ങി. തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഭര്‍ത്താവിന് അയച്ചുകൊടുക്കും. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഒന്നും മിണ്ടേണ്ട അവര്‍ പണം തരുമെന്നായിരുന്നു മറുപടി നല്‍കിയത്.''


സൗദി അറേബ്യയില്‍ ഇരുന്ന് ഭര്‍ത്താവ് വീഡിയോ തന്റെ മൊബൈല്‍ ഫോണില്‍ കാണും. കുട്ടികളെ ഓര്‍ത്താണ് മിണ്ടാതെ ഇരുന്നത്. തന്നെ വിവാഹമോചനം ചെയ്യുമെന്ന് ഭര്‍ത്താവ് നിരന്തരം ഭീഷണി മുഴക്കുന്നതായും യുവതി പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി കുടുംബത്തോടൊപ്പമെത്തി എസ്പി ഷോലക് കുമാറിന് പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണവും തുടങ്ങി.

ചൂഷണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും പരാതിയില്‍ ലോ്ക്കല്‍ പോലീസ് അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.


രണ്ടാഴ്ച മുമ്ബ് മാത്രമാണ് സഹോദരി അനുഭവിക്കുന്ന ദുരിതം തങ്ങള്‍ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. വിവരം ആരോടും പറയാന്‍ കഴിയാതെ ഒറ്റയ്ക്ക് അനുഭവിക്കുകയായിരുന്നു യുവതി. അടുത്തിടെയാണ് ഇവരുടെ ഭര്‍ത്താവ് അവധിക്ക് വന്നത്. 


രണ്ടാഴ്ച മുമ്ബും ഇവര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയില്‍ യുവതി ഭര്‍ത്താവിനെതിരേ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും സഹോദരന്‍ പോലീസിനോട് പറഞ്ഞു. കുട്ടികളെയും കുടുംബത്തിന്റെ സല്‍പ്പേരിനെയും ഓര്‍ത്താണ് അവര്‍ എല്ലാം സഹിച്ചത്. നിലവില്‍ ഇവര്‍ ഒരു മാസം ഗര്‍ഭിണിയാണ്. സംഭവം പുറത്തായതോടെ ഭര്‍ത്താവും കൂട്ടുകാരും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക