Click to learn more 👇

ഒരു പ്രദേശത്തെ മുഴുവൻ വി‍ഴുങ്ങി വന്‍ കാട്ടുതീ; ലോസ് ആഞ്ചല്‍സില്‍ നിന്ന് ഓടിരക്ഷപ്പെട്ട് ഹോളിവുഡ് താരങ്ങള്‍ അടക്കം പതിനായിരങ്ങള്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

ലോസ് ആഞ്ചല്‍സില്‍ ഒറ്റരാത്രികൊണ്ട് കാട്ടുതീ പടര്‍ന്നുപിടിച്ചതിനാല്‍ ഹോളിവുഡ് താരങ്ങള്‍ അടക്കം 30,000-ത്തിലധികം ആളുകള്‍ വീടുകള്‍ ഒഴിഞ്ഞുപോയി.

നഗരത്തിലെ തീരപ്രദേശത്തെ ഉയര്‍ന്ന സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്. തീജ്വാലകള്‍ വീടുകള്‍ വിഴുങ്ങുകയും കുന്നിന്‍ചെരിവുകളില്‍ പടരുകയും ചെയ്തു.


കാറിലും കാല്‍നടയായും രക്ഷപ്പെട്ടവരില്‍ ഹോളിവുഡ് താരങ്ങളുമുണ്ട്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ പടരാൻ ഇടയാക്കിയത്. പസഫിക് പാലിസേഡ്‌സ് പരിസരത്തും ലോസ് ഏഞ്ചല്‍സ് പ്രദേശത്തും രണ്ട് സ്ഥലങ്ങളില്‍ തീ പടര്‍ന്നു. ബുധനാഴ്ച മുഴുവന്‍ കാലാവസ്ഥ കൂടുതല്‍ വഷളാകുമെന്നാണ് പ്രവചനം.


കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സാന്റാ മോണിക്കയ്ക്കും മാലിബുവിനുമിടയിലുള്ള ബീച്ചിലെ പട്ടണങ്ങള്‍ക്കിടയിലുള്ള പസഫിക് പാലിസേഡില്‍ ആണ് തീപ്പിടിത്തമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെടുകയും ഏകദേശം 3,000 ഏക്കര്‍ (1,200 ഹെക്ടര്‍) പ്രദേശം കത്തിനശിക്കുകയും ചെയ്തു. നിരവധി ചലച്ചിത്ര-സംഗീത താരങ്ങളുടെ താമസകേന്ദ്രമാണ് ഈ പ്രദേശം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക