തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തില്‍പ്പെട്ടു. കാർ റേസിങ് ട്രാക്കില്‍ വച്ചായിരുന്നു അപകടം.
ട്രാക്കില്‍ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
Ajith Kumar’s massive crash in practise, but he walks away unscathed.
— Ajithkumar Racing (@Akracingoffl) January 7, 2025
Another day in the office … that’s racing!#ajithkumarracing #ajithkumar pic.twitter.com/dH5rQb18z0
അല്‍പ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരിക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം.
അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അപകടത്തിന് ശേഷം താരം പരിശീലനം തുടർന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ദുബായിലേക്ക് പോകും മുൻപ് കുടുംബത്തിന് യാത്രപറയുന്ന അജിത്തിന്റെ വീഡിയോ വൈറലായിരുന്നു.
ഭാര്യ ശാലിനിക്കും മകനും സ്നേഹ ചുംബനം നല്‍കിയാണ് താരം ദുബായിലേക്ക് പറന്നത്. കാർ -ബൈക്ക് റേസിംഗ് പാഷനായ തെന്നിന്ത്യൻ താരമാണ് അജിത്കുമാർ.മിഷലിൻ 24H സീരിസിലാണ് താരം പങ്കെടുക്കുന്നത്. 20-ാം പതിപ്പിലാണ് അജിത്കുമാർ പങ്കെടുക്കുന്നത്. ചാമ്ബ്യൻഷിപ്പിന് വേണ്ടി ഒരു ടീമിനും നടൻ രൂപം നല്‍കിയിരുന്നു.