Click to learn more 👇

കോപ്പിയടി കൈയ്യോടെ പൊക്കി; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി വിദ്യാര്‍ത്ഥി; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം


 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പരീക്ഷാ നടത്തിപ്പുകള്‍ പലപ്പോഴും വിവാദമാണ്. അടുത്ത കാലത്താണ് യുപിഎസ്‍സി ചോദ്യപ്പേപ്പറുകള്‍ ചോരുന്നു എന്ന വിവാദം ഉയര്‍ന്നത്.

പരീക്ഷകളില്‍ കോപ്പിയടി ഒരു സ്ഥിരം സംഭവം. ഇതിനിടെയാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള അടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടിച്ചതായിരുന്നു സംഭവം.


പരീക്ഷയ്ക്കിടെയാണ് ഹാളിലേക്ക് ഇന്‍വിജിലേറ്റര്‍ കയറി വന്നത്. ഈ സമയം കോപ്പിയടിക്കുകയായിരുന്ന വിദ്യാര്‍ത്ഥി ഇന്‍വിജിലേറ്ററിന്‍റെ പിടിയിലായി. പിന്നാലെ, നടന്ന സംഘർഷത്തിനിടെ വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ അടി പൊട്ടുന്നത് പോലുള്ള ശബ്ദം കേള്‍ക്കാം. പിന്നാലെ ഒന്ന് രണ്ട് പേര്‍ ചേര്‍ന്ന് ഒരു യുവാവിനെ തള്ളിമാറ്റുന്നതും കാണാം. മറ്റുള്ളവര്‍ ഇയാളെ പിടിക്കുമ്ബോള്‍, 'അവന്‍ എന്നെ അടിച്ചെന്ന്' ഒരാള്‍ പറയുന്നത് കേള്‍ക്കാം. 


ഈ സമയം അവന്‍ എന്‍റെ നേരെ കൈയോങ്ങിയെന്ന് യുവാവും പറയുന്നു. ഇതിനിടെ താന്‍ വീഡിയോ പകര്‍ത്തുകയാണെന്നും എല്ലാവരും പ്രശ്നം അവസാനിപ്പിക്കാനും ഒരാള്‍ വിളിച്ച്‌ പറയുന്നു. ഒരു ടീച്ചർ കയറി വന്ന് യുവാവിനെ പിടിച്ച്‌ വയ്ക്കാന്‍ പറയുമ്ബോള്‍ മറ്റ് ചിലര്‍ പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം.


ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അരലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടു. ജോധ്പൂരിലെ എംബിബി എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നതെന്നാണ് ഒരാള്‍ കുറിപ്പിലെഴുതി. എംടെക് പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടിച്ചത് പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. സമാധാന്തരീക്ഷം തകർത്തതിന് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത പോലീസ് പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക