Click to learn more 👇

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു, 9 വര്‍ഷത്തിന് ശേഷം പടിയിറക്കം; ലിബറല്‍ പാര്‍ട്ടി നേതൃ സ്ഥാനവും ഒഴിഞ്ഞു


 

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ലിബറല്‍ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവെക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു.

പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ അറിയിച്ചു.


പാർട്ടിയിലെ ആഭ്യന്തര തർക്കത്തെത്തുടർന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പാർട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജിയെന്നാണ് സൂചന.


ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വർഷമായി പാർട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതില്‍ ഒമ്ബതുവർഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമുണ്ടായിരുന്നു.



ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി. 


ഈ മാസം അവിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ എൻഡിപിയുടെ പിന്തുണയില്ലെങ്കില്‍ സർക്കാർ പരാജയപ്പെടും. ലിബറല്‍ പാർട്ടിക്ക് നിലവില്‍ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഹൗസ് ഓഫ് കോമണ്‍സിലെ 338 അംഗങ്ങളില്‍ ഭൂരിപക്ഷത്തിൻ്റെ പിന്തുണ ആവശ്യമാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക